കോഴിക്കോട് : കെ.പി.സി.സിയിൽ നിന്നുള്ള സസ്പെൻഷൻ പിൻവലിക്കാത്തത് മൂലം ജനറൽ സെക്രട്ടറിയും,എ.ഐ.സി.സി അംഗവുമായ കെ.പി അനിൽകുമാർ രാജിക്കൊരുങ്ങുന്നു. ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക വന്നതിന് പിന്നാലെ നടത്തിയ പരാമർശങ്ങളിലാണ് അനിൽകുമാറിനെതിരെ നടപടി ഉണ്ടായത്.
ഒപ്പം നടപടി നേരിട്ട രാജ് മോഹൻ ഉണ്ണിത്താൻ,ശിവദാസൻ നായർ എന്നിവർ വിശദീകരണം നൽകിയെങ്കിലും അനിൽകുമാർ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്തിയില്ലെന്നാണ് സൂചന.ഇതോടെ സസ്പെൻഷൻ കാലാവധി വീണ്ടും നീളുകയായിരുന്നു.
ALSO READ: Congress: കാരണം കാണിക്കൽ നോട്ടിസിന് മറുപടി, സസ്പെൻഷൻ പിൻവലിക്കണമെന്ന് കെ.പി അനിൽകുമാർ
ഇതെല്ലാമാണ് അനിൽകുമാറിനെ പാർട്ടിയിൽ നിന്നും രാജിവെപ്പിക്കാനുള്ള സാധ്യത എന്നാണ് സൂചന. എന്നാൽ അനിൽ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോവുമോ എന്ന് നിലവിൽ സൂചനകളില്ല. ഇന്ന് 11-ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഇത് അനിൽ തന്നെ വ്യക്തമാക്കുമെന്നാണ് സൂചന.അതേസമയം അനിൽകുമാറിൻറേത് ഒഴിച്ച് മറ്റ് രണ്ട് നേതാക്കളുടെയും മറുപടി തൃപ്തികരമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.
ALSO READ: കോൺഗ്രസിൽ തകർച്ചയുടെ വേഗം കൂടി; പുതിയ മാറ്റങ്ങൾ കോൺഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan
തനിക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഒഴിവാക്കി സസ്പെൻഷൻ പിൻവലിക്കണമെന്ന് നേരത്തെ കെ.പി അനിൽകുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷവും കാര്യമായ പ്രതികരണങ്ങൾ കെ.പി.സി.സിയിൽ നിന്നോ,സുധാകരനിൽ നിന്നോ ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...