തിരുവനന്തപുരം: DCC പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന നടത്തിയ കോൺഗ്രസ് (Congress) നേതാക്കളായ കെ പി അനിൽകുമാറിനും (KP Anil Kumar) കെ ശിവദാസൻ നായർക്കും (K Sivadasan Nair) കാരണം കാണിക്കൽ നോട്ടീസ് നൽകി കെപിസിസി (KPCC).
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിൽ കൂടി പരസ്യ പ്രതികരണം നടത്തിയതിന് ഇരുവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നു എന്നാണ് നോട്ടീസിൽ ആദ്യം പറഞ്ഞിരിക്കുന്നത്. ആറ് മാസത്തേക്കാണ് ഇരുവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് ദിവസത്തിനകം കെ പി അനിൽകുമാറും കെ ശിവദാസൻ നായരും മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
Also Read: DCC President List : മുൻ MLA കെ.ശിവാദാസൻ നായരെയും KP അനിൽകുമാറിനെയും കോൺഗ്രസിൽ സസ്പെൻഡ് ചെയ്തു
ഡിസിസി അധ്യക്ഷന്മാരുടെ പേരുകൾ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധവുമായി അനിൽകുമാറും ശിവദാസൻ നായരും രംഗത്തെത്തിയത്. അർഹതപ്പെട്ടവരെ തഴഞ്ഞെന്നും പെട്ടിതൂക്കികൾക്കാണ് സ്ഥാനങ്ങൾ നൽകിയതെന്നുമായിരുന്നു ഇവരുടെ ആരോപിച്ചത്.
അർഹതപ്പെട്ടവരെ ഒഴിവാക്കി, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും (Oommen Chandy) രമേശ് ചെന്നിത്തലേയയും (Ramesh Chennithala) വരെ അപമാനിക്കുന്ന തരത്തിലായിരുന്നു കെപിസിസി (KPCC) അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും നടപടിയെന്നും ഇരുവരും നിലപാടെടുത്തു. മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇരുവരേയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...