തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്.
നെയ്യാറ്റിൻകര എം എൽ എ കെ.ആൻസലന്റെ നേതൃത്വത്തിൽ ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ സർവീസുകൾക്ക് പുറമെ ജില്ലയിലെ സ്കൂൾ ബസുകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
'മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ ഒരുക്കിയിരുന്നത്. എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ യാത്രാ സൗകര്യമാണ് ഒരുക്കിയിക്കുന്നത്' - ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ കൺവീനറായ ഡോ. റോയ് ബി ജോൺ പറഞ്ഞു. കലോത്സവത്തിന്റെ സുഗമയായ നടത്തിപ്പിന് കെ എസ് ആർ ടി സിയും ഗതാഗത വകുപ്പും നടത്തുന്ന പ്രവർത്തങ്ങൾ സ്വാഹതാർഹമാണെന്നും ഡോ. റോയ് ബി ജോൺ കൂട്ടിച്ചേർത്തു.
എട്ടു വർഷത്തിനുശേഷമാണ് തിരുവനന്തപുരം വീണ്ടും കലോത്സവത്തിന് വേദിയാകുന്നത്. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 15,000 മത്സരാർത്ഥികൾ വിവിധ കലായിനങ്ങളിൽ മാറ്റുരയ്ക്കുന്നു. ജനുവരി എട്ടിനാണ് സമാപനം. വൈകിട്ട് അഞ്ചിന് കലോത്സവ സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ടോവിനോ തോമസ് മുഖ്യാതിഥിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.