Lokayukta Ordinance Kerala | ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: യുഡിഎഫ് സംഘം നാളെ ഗവര്‍ണറെ കാണും

പൊതുപ്രവർത്തകരുടെ അഴിമതികേസ് തെളിഞ്ഞാൽ അവരെ തൽസ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 08:52 PM IST
  • വ്യാഴാഴ്ച രാവിലെ 11:30- നാണ് യുഡിഎഫ് സംഘം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്.
  • പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
  • ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്നലെ ജനുവരി 25ന് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
Lokayukta Ordinance Kerala | ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: യുഡിഎഫ് സംഘം നാളെ ഗവര്‍ണറെ കാണും

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. നാളെ ജനുവരി 27ന് വ്യാഴാഴ്ച രാവിലെ 11:30- നാണ് യുഡിഎഫ് സംഘം രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. 

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്നലെ ജനുവരി 25ന് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.

കഴിഞ്ഞ മന്ത്രിസഭയോഗത്തിലാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസിനായി സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്. എന്നാൽ മുന്നണിയിലും മന്ത്രിസഭയിലും കാര്യമായ ചർച്ചയില്ലാതൊണ് സംസ്ഥാന സർക്കാർ ഭേദഗതിക്കായി ഒരുങ്ങുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.

പൊതുപ്രവർത്തകരുടെ അഴിമതികേസ് തെളിഞ്ഞാൽ അവരെ തൽസ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 പറയുന്നത്. ഈ നിയമപ്രകാരം കഴിഞ്ഞ വർഷം കെ.ടി ജലീലും കെ.കെ രാമചന്ദ്രനുമായിരുന്നു രാജിവെച്ചത്. ജഡീഷ്യൽ നടപടികളിൽ വരുന്ന ഉത്തരവ് മുഖ്യമന്ത്രിക്ക് തള്ളിക്കളയാൻ അധികാരം ലഭിക്കുമ്പോൾ ലോകായുക്തയുടെ പ്രാധാന്യം ഇല്ലാതാകും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News