Fidel Castro | കാസ്ട്രോയെന്ന വിപ്ലവനക്ഷത്രമില്ലാത്ത അഞ്ച് വർഷങ്ങൾ; സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്ന വിപ്ലവകാരിയെ സ്മരിച്ച് എംഎ ബേബി

1926 ഓഗസ്റ്റ് 13-ന് ക്യൂബയിൽ ജനിച്ച കാസ്ട്രോയെന്ന വിപ്ലവനക്ഷത്രം 1959ൽ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണം അട്ടിമറിച്ച് ക്യൂബയെ പുരോ​ഗതിയിലേക്ക് നയിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 03:10 PM IST
  • മുതലാളിത്തത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത കാസ്ട്രോ 1976 വരെ പ്രധാനമന്ത്രിയും 1976 മുതൽ 2008 വരെ ക്യൂബയുടെ പ്രസിഡന്റുമായി
  • 2006 ജൂലൈ 31 ന് താൻ വഹിച്ചിരുന്ന എല്ലാ പദവികളും കാസ്ട്രോ സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് കൈമാറി
  • ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന്‌ 2016ലായിരുന്നു അന്ത്യം
  • ഫിദലിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ കുറിച്ചുകൊണ്ടാണ് എംഎ ബേബി ഫിദൽ കാസ്ട്രോയെ അനുസ്മരിച്ചത്
Fidel Castro | കാസ്ട്രോയെന്ന വിപ്ലവനക്ഷത്രമില്ലാത്ത അഞ്ച് വർഷങ്ങൾ; സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്ന വിപ്ലവകാരിയെ സ്മരിച്ച് എംഎ ബേബി

സാമ്രാജ്യത്വ ശക്തികൾക്കെതിരെ ജ്വലിച്ച ഫിദൽ അലക്സാൺട്രോ കാസ്ട്രോ റൂസ് എന്ന ഫിദൽ കാസ്ട്രോ മറഞ്ഞിട്ട് അഞ്ച് വർഷങ്ങൾ. 1926 ഓഗസ്റ്റ് 13-ന് ക്യൂബയിൽ ജനിച്ച കാസ്ട്രോയെന്ന വിപ്ലവനക്ഷത്രം 1959ൽ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണം അട്ടിമറിച്ച് ക്യൂബയെ പുരോ​ഗതിയിലേക്ക് നയിച്ചു. 1965 ൽ സ്ഥാപിതമായ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കാസ്ട്രോ സ്ഥാനമേറ്റു. മുതലാളിത്തത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത കാസ്ട്രോ 1976 വരെ പ്രധാനമന്ത്രിയും 1976 മുതൽ 2008 വരെ ക്യൂബയുടെ പ്രസിഡന്റുമായി. 2006 ജൂലൈ 31 ന് താൻ വഹിച്ചിരുന്ന എല്ലാ പദവികളും കാസ്ട്രോ സഹോദരൻ റൗൾ കാസ്ട്രോയ്ക്ക് കൈമാറി. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന്‌ 2016ലായിരുന്നു അന്ത്യം.

ഫിദലിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ കുറിച്ചുകൊണ്ടാണ് സിപിഎം പിബി അം​ഗം എംഎ ബേബി ഫിദൽ കാസ്ട്രോയെ അനുസ്മരിച്ചത്. അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും സിഐഎയെ ഉപയോഗിച്ച് ക്യൂബയിൽ അന്തച്ഛിദ്രമുണ്ടാക്കാനാവുമോയെന്ന് പരിശോധിക്കാൻ പുതിയ നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഫിദലിന്റെ ഓർമ്മദിനമെത്തുന്നത്. ക്യൂബയോട് കൂടുതൽ ദൃഢമായ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ അതുകൊണ്ടുതന്നെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എംഎ ബേബി ഫേ‌സ്ബുക്കിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News