കോട്ടയം: ശശി തരൂർ ഡൽഹി നായരല്ലെന്നും കേരളത്തിന്റെ പുത്രനും വിശ്വപൗരനുമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി പൊതുസമ്മേളന വേദിയിൽ വച്ചാണ് ജി സുകുമാരൻ നായർ തന്റെ മുൻ പരാമർശം തിരുത്തിയത്. ശശി തരൂർ കേരളത്തിന്റെ പുത്രനാണ്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെറ്റാണ്. താൻ പറഞ്ഞ ആ തെറ്റ് തിരുത്താനാണ് തരൂരിനെ മന്നം ജയന്തിയുടെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
'ഇദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ ഡല്‍ഹി നായരാണെന്ന് പറഞ്ഞയാളാണ് ഞാന്‍. ആ തെറ്റ് തിരുത്താനും കൂടിയാണ് ഇന്നിവിടെ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. അദ്ദേഹം ഡല്‍ഹി നായരല്ല, കേരള പുത്രനാണ്, വിശ്വപൗരനാണ്. അദ്ദേഹത്തോളം യോഗ്യതയുള്ള മറ്റൊരാളെ ഞാന്‍ കാണുന്നില്ല, ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍' എന്നായിരുന്നു ജി സുകുമാരന്‍ നായരുടെ വാക്കുകൾ.
എന്നാല്‍, ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മന്നം പറഞ്ഞിട്ടുണ്ടെന്നും 80 കൊല്ലം മുൻപ് മന്നം പറഞ്ഞത് ഇപ്പോഴും താൻ രാഷ്ട്രീയത്തില്‍ അനുഭവിക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തത് ഏറെ സന്തോഷം തരുന്ന സന്ദര്‍ശനമാണെന്ന് ശശി തരൂര്‍ പറഞ്ഞു. 10 വര്‍ഷം മുമ്പ് എകെ ആന്റണി മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം ഇത് ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്തിയ്ക്ക് ക്ഷണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...