കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ ജൂൺ 7ന്

Last Updated : May 15, 2016, 04:36 PM IST
കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ ജൂൺ 7ന്

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ വൈകുമെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . നിലവില്‍ ജൂണ്‍ ഒന്നിന് പ്രതീക്ഷിക്കുന്ന കാലവര്‍ഷം ആറു ദിവസം വൈകുമെന്നാണ് അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഏഴിനാകും കേരളത്തിലെത്തുക. എന്നാല്‍ ഇത് നാലു ദിവസം മുന്നോട്ടോ പുറകോട്ടോ ആകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2005 മുതല്‍ 2015 വരെ എല്ലാവര്‍ഷത്തെയും പ്രവചനം ശരിയായിരുന്നു. 2015ല്‍ മാത്രമാണ് തെറ്റിയത്.

 
കനത്തചൂടില്‍ വെന്തുരുകുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശ്വാസമായി അടുത്ത ദിവസങ്ങളില്‍ മഴപെയ്‌തേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് രാത്രി തമിഴ്‌നാടിന്റെ തീരമേഖലയിലെത്തും. ഇതോടെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും മഴലഭിക്കുമെന്നും കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിങ് റാത്തോര്‍ അറിയിച്ചു.

അതെ സമയം സ്വകാര്യ കാലാവസ്ഥ പ്രവചന ഏജൻസിയായ സ്കൈമെറ്റ് കേരളത്തിൽ മെയ്‌ 28 നും മുപ്പതിനും ഇടക്ക് മൺസൂൺ എത്തുമെന്ന് പ്രവചിചിട്ടുണ്ട് .

Trending News