ചരിത്രം പറയുന്ന പത്രത്താളുകൾ; നിധിപോലെ സൂക്ഷിച്ച് ജോർജ് കുട്ടി

ഗാന്ധിജി എഡിറ്ററായി 1925 ൽ ആരംഭിച്ച യങ് ഇന്ത്യാ പത്രത്തിന്റെ കോപ്പികൾ, വൈക്കം സത്യാഗ്രഹം, ഗാന്ധിജിയുടെ കൽക്കട്ടയിലെ ഉപവാസം എന്നിവയെപ്പറ്റിയും, ഗാന്ധിജി കൊല്ലപ്പെട്ട വാർത്തയും ചിത്രങ്ങളും അടങ്ങിയ പത്രങ്ങളുടെയും മാസികകളുടേയും  ശേഖരം തന്നെയുണ്ട് ജോർജ്കുട്ടി വാഴപ്പള്ളിയുടെ വീട്ടിൽ.

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Aug 16, 2022, 04:50 PM IST
  • ഭാരതത്തിന്‍റെയും ലോകത്തിന്‍റെയും ചരിത്രമുറങ്ങുന്ന നിരവധി പുരാവസ്തുക്കളാണ് വടശ്ശേരിക്കര സ്വദേശി ജോർജ്കുട്ടി വാഴപ്പള്ളി ഒരു നിധി പോലെ സൂക്ഷിക്കുന്നത്.
  • ചർക്ക, തടി അച്ച്, ലോഹ അച്ച് സ്റ്റാമ്പുകൾ തുടങ്ങിയവയടക്കം വീടിന്റെ മുക്കും മൂലയുമെല്ലാം അമൂല്യമായ പുരാവസ്തുക്കൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്.
  • രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ പ്രഥാന സംഭവങ്ങളുടെയും സ്മരണകളുണർത്തുന്ന നിരവധി പുരാവസ്തുക്കൾ കാണാം.
ചരിത്രം പറയുന്ന പത്രത്താളുകൾ; നിധിപോലെ സൂക്ഷിച്ച് ജോർജ് കുട്ടി

തൃശൂർ: ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രവും രാഷ്ട്രപിതാവിന്‍റെ ജീവിത കഥകളും പുതുതലമുറക്ക് പകർന്ന് നൽകാൻ അമൂല്ല്യമായ പുരാവസ്തു ശേഖരത്തിന്‍റെ സംരക്ഷകരായി ജോർജ് കുട്ടിയും കുടുംബവും. ഭാരതത്തിന്‍റെയും ലോകത്തിന്‍റെയും ചരിത്രമുറങ്ങുന്ന നിരവധി പുരാവസ്തുക്കളാണ് വടശ്ശേരിക്കര സ്വദേശി ജോർജ്കുട്ടി വാഴപ്പള്ളി ഒരു നിധി പോലെ സൂക്ഷിക്കുന്നത്.

ഫോട്ടോഗ്രാഫർ കൂടിയായ ജോർജ്ജ് കുട്ടിയുടെ വടശേരിക്കരയിലെ വീട്ടിലെത്തിയാൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ പ്രഥാന സംഭവങ്ങളുടെയും സ്മരണകളുണർത്തുന്ന നിരവധി പുരാവസ്തുക്കൾ കാണാം. നിധിപോലെ അവയെല്ലാം ജോർജ് കുട്ടി സംരക്ഷിക്കുന്നുണ്ട്.  

Read Also: ബഹ്റിനിൽ ഇന്ത്യൻ സ്വതന്ത്ര്യദിനവും നയതന്ത്ര ബന്ധത്തിന്‍റെ അമ്പതാം വാർഷികവും ആഘോഷിച്ചു

ഗാന്ധിജി എഡിറ്ററായി 1925 ൽ ആരംഭിച്ച യങ് ഇന്ത്യാ പത്രത്തിന്റെ കോപ്പികൾ, വൈക്കം സത്യാഗ്രഹം, ഗാന്ധിജിയുടെ കൽക്കട്ടയിലെ ഉപവാസം എന്നിവയെപ്പറ്റിയും, ഗാന്ധിജി കൊല്ലപ്പെട്ട വാർത്തയും ചിത്രങ്ങളും അടങ്ങിയ പത്രങ്ങളുടെയും മാസികകളുടേയും  ശേഖരം തന്നെയുണ്ട് ജോർജ്കുട്ടി വാഴപ്പള്ളിയുടെ വീട്ടിൽ. 

കൂടാതെ രാജഭരണ കാലത്തെ നാണയങ്ങൾ, ഗാന്ധിജിയുടെ ചിത്രങ്ങളടങ്ങിയ നാണയങ്ങൾ ചർക്ക, തടി അച്ച്, ലോഹ അച്ച് സ്റ്റാമ്പുകൾ തുടങ്ങിയവയടക്കം വീടിന്റെ മുക്കും മൂലയുമെല്ലാം അമൂല്യമായ പുരാവസ്തുക്കൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. 

Read Also: Palakkad Shahjahan Murder Case: ഷാജഹാൻ വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ അറസ്റ്റിലായതായി സൂചന

1936 ൽ ജോർജ് രണ്ടാമന്റെ ശവസംസ്കാരം റിപ്പോർട്ട് ചെയ്ത പത്രം,  മാർക്കോണിയുടെ സന്ദേശം അടങ്ങിയ പിറ്റ്സ് ബർഗ് സൺ എന്ന പത്രം, ടൈറ്റാനിക്ക് ദുരന്തം, ഹിരോഷിമാ യിലെ ആണവ ബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്ത പത്രം തുടങ്ങിയ പ്രഥാന അന്താരാഷ്ട്ര വാർത്തകൾ പ്രസിദ്ധീകരിച്ച വിദേശ പത്രങ്ങളുടെ ശേഖരവും ജോർജ്ജ് കുട്ടിക്ക് ഉണ്ട്. 

അമൂല്യമായ പുരാവസ്തുക്കളേക്കാൾ ഏറെ ഭാര്യയും മക്കളും നൽകുന്ന പിൻതുണയാണ് ജോർജ്കുട്ടിയുടെ ഏറ്റവും വലിയ കൈമുതൽ. ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രമുറങ്ങുന്ന ഈ പുരാവസ്തുക്കൾ സംരക്ഷിക്കാനും അവ പൊതുജനങ്ങൾക്ക് കാണാനുമായി ഒരു ഗ്യാലറി നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ജോർജ്കുട്ടി വാഴപ്പള്ളിയും കുടുംബവും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News