പാലക്കാട്: പാലക്കാട് മുണ്ടൂരിൽ നൊച്ചുപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. 15 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ഇന്ന് പുലർച്ചയോടയാണ് കാട്ടാന ചരിഞ്ഞ സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
നെൽപാടത്തിന് സമീപമുള്ള ചെറിയ റബർ ചെടികളുള്ള സ്ഥലത്താണ് കാട്ടാന ചരിഞ്ഞത്. കാട്ടുപന്നിയെ പിടിക്കനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ആനക്ക് ഷോക്കേറ്റത്. പാലക്കാട് മുട്ടിക്കുളിങ്ങരിയിൽ എ.ആർ. ക്യാമ്പിലെ രണ്ട് പോലീസുകാർ മാസങ്ങൾക്ക് മുൻപ് മീൻ പിടിക്കനായി പോയപ്പോൾ ഇത്തരത്തിൽ വയലിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചിരിന്നു. കാട്ടാനക്ക് ഷോക്കേറ്റ വൈദ്യുതി വേലി ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പോലീസും വനം വകുപ്പും അന്വേഷണം ആരംഭിച്ചു.
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു; സംഭവം വിതുരയിൽ
തിരുവനന്തപുരം: വിതുരയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്ക്കൻ മരിച്ചു. മേമല ലക്ഷ്മി എസ്സ്റ്റേറ്റിന് സമീപത്തെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 60 വയസ്സ് പ്രായം തോന്നിക്കും. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. പന്നിയെ പിടികൂടുന്നതിനായി വച്ച ക്കെണിയിൽ 60 വയസ്സുള്ള മധ്യവയസ്ക്കൻ അകപ്പെട്ടന്നാണ് പൊലീസ് സംശയിക്കുന്നത്. വിതുര സ്വദേശിയായ നസീർ മുഹമ്മദിൻ്റെ പുരയിടത്തിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. രാവിലെ 9 മണിയോടെയാണ് പ്രദേശവാസിയായ സ്ത്രീ മൃതദ്ദേഹം കണ്ടെത്തുന്നത്.
വീട്ടിൽ നിന്ന് 15 മീറ്റർ മാറി മരക്കുറ്റിയിൽ ഘടിപ്പിച്ച കമ്പിവേലി ശരീരത്തിൽ ചുറ്റിയ നിലയിലായിരുന്നു. മൃതദ്ദേഹം ചരിഞ്ഞ് കിടന്ന് നിലയിലാണ് കണ്ടെത്തിയത്. കമ്പി കണ്ട കാലിൻ്റെ ഭാഗത്ത് പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു. മാത്രമല്ല, ശരീരത്തിലെ വസ്ത്രങ്ങൾ തലയിൽ ചുറ്റിയ നിലയിലായിരുന്നു.
സംഭവമറിഞ്ഞ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസിൻ്റെ പരിശോധനയിലാണ് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്. മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മാസവും ഇത്തരത്തിൽ വിതുര മേഖലയിൽ ഒരാൾ ഷോക്കേറ്റ് മരിച്ചിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് പന്നിയെ കൊലപ്പെടുത്താൻ ഷോക്ക് കടത്തിവിടുകയായിരുവെന്നാണ് പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...