Trivandrum: പ്രമുഖ കായിക പരിശീലകൻ ഒ എം നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഒളിമ്പ്യൻ പി ടി ഉഷ ഉൾപ്പെടെ നിരവധി രാജ്യാന്തര താരങ്ങളുടെ മാർഗ്ഗദർശിയും പരിശീലകനുമായിരുന്ന ഒ.എം നമ്പ്യാരുടെ സംഭാവനകൾ കായിക ലോകം എന്നും ഓർക്കുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ പരിശീലകനായിരുന്നു ഒഎം നമ്പ്യാരെന്ന് ബിജെപി സംസ്ഥാ പ്രസിഡൻറ് കെ.സുരേന്ദ്രൻ അനുശോചിച്ചു. പിടി ഉഷ എന്ന രാജ്യത്തിൻ്റെ അഭിമാനമായ കായിക താരത്തെ വാർത്തെടുത്ത അദ്ദേഹത്തിൻ്റെ വിയോഗം കായിക ഇന്ത്യയ്ക്ക് തീരാനഷ്ടമാണ്.
ALSO READ:OM Nambiar: ഉഷയെ ഉഷയാക്കിയ പ്രിയപ്പെട്ട കോച്ചിന് വിട, ഒ.എം നമ്പ്യാർ അന്തരിച്ചു
ആദ്യത്തെ ദ്രോണാചാര്യർ പുരസ്ക്കാരത്തിന് അർഹനായ അദ്ദേഹം ഇന്ത്യൻ സ്പോർട്സിൻ്റെ ദ്രോണാചാര്യനാണ്. കായികപരിശീലകൻ എന്നതിലുപരി ഒരു യഥാർത്ഥ മനുഷ്യസ്നേഹി കൂടിയാണ് നമ്പ്യാർ. പാവപ്പെട്ടവർക്ക് വീട് വെക്കാൻ തൻ്റെ ഭൂമി പതിച്ചു നൽകിയ നമ്പ്യാർ പയ്യോളിക്കാർക്ക് നമ്പാളാണ്.
പ്രദേശത്തെ ക്ലബുകളെയും കായിക കൂട്ടായ്മകളെയും അദ്ദേഹം സഹായിച്ചിരുന്നു. നമ്പ്യാരുടെ വിയോഗത്തിൽ കുടുംബത്തിൻ്റെയും മുഴുവൻ കായിക പ്രേമികളുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA