പാലക്കാട്: ക്ലാസ് മുറിയിൽ വിഷ പാമ്പ്.മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥിയുടെ ശരീരത്തിലൂടെ വിഷപാമ്പ് കയറിയിറങ്ങി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയിറങ്ങിയത്.
അതേസമയം കുട്ടിയെ പാമ്പ് കടിച്ചെന്ന സംശയത്തിൽ അതിവേഗം അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ സ്‌കൂൾ അധികൃതർക്കെതിരെ നാട്ടുകാർ വിമർശനവുമായി രംഗത്തുവന്നു.സ്‌കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് ക്ലാസ് മുറി വരെ പാമ്പ് എത്താൻ കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.
പരിശോധനയിൽ കുട്ടിക്ക് പാമ്പ് കടിയേറ്റില്ലെന്ന് വ്യക്തമായിട്ടുണ്ട്. വിദ്യാർത്ഥിയും സഹപാഠികളും നിലവിളിച്ചതോടെയാണ് അദ്ധ്യാപകർ വിവരമറിഞ്ഞത്.സ്കൂൾ പരിസരത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പാമ്പ് ക്ലാസ് മുറിയിലെത്തിയതെന്നാണ് സംശയം
വാർദ്ധക്യം ഒറ്റപ്പെടലിന്‍റേതല്ല; ഉല്ലാസത്തിനും ക്രിയാത്മകതയ്ക്കും ഒരുവീട്
വയോജനങ്ങളുടെ ഉല്ലാസത്തിനായും ക്രിയാത്മക പദ്ധതികള്‍ക്ക് വേണ്ടിയും മലപ്പുറം പുളിക്കല്‍ പഞ്ചായില്‍ പകല്‍വീടൊരുങ്ങുന്നു. പുളിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ പകല്‍ വീട് ഉദ്ഘാടനം ആലുങ്ങളില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിച്ചു
ഒരു വീടുണ്ടായാല്‍ പോലും അവിടെ സുഖകരമായി കഴിയാന്‍ പലപ്പോഴും സാധിക്കാറില്ല. ഒരു പാട് പ്രയാസങ്ങള്‍ നേരിടും. ഒറ്റക്കാണ് താമസം എന്ന് അറിഞ്ഞാല്‍ നമ്മുടെ കയ്യിലുള്ളത് തട്ടിയെടുക്കാന്‍ സ്നേഹ ജനങ്ങള്‍ എന്ന പേരില്‍ ഒത്ത് കൂടുന്നവരും അക്രമ സ്വഭാവമുള്ളവരും കടന്നു വരാന്‍ സാധ്യതയുള്ള പ്രായമാണ് വാര്‍ദ്ധക്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...