ഇലക്ഷൻ പ്രചാരണത്തിനായി ഉപയോഗിച്ച ഫ്ലക്സ് അടക്കമുള്ള എല്ലാ സാമഗ്രികളും നീക്കം ചെയ്ത് പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ സംസ്കരിക്കാൻ സി .പി ഐ എം പോളിറ്റ് ബ്യൂറോ മെമ്പർ പിണറായി വിജയൻറെ ആഹ്വാനം .തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രകൃതി സൌഹൃദ -ശുചിത്വ കേരളത്തിനായി ആഹ്വാനം ചെയ്തത്
ഉപയോഗിച്ച് കഴിഞ്ഞ ഫ്ലക്സ് പച്ചക്കറി കൃഷിക്കും മറ്റുമുള്ള ഗ്രോ ബാഗ് ആയി മാറ്റാവുന്നതുമാണ്. വെള്ളം തടഞ്ഞു നിര്‍ത്താനുള്ള സാമഗ്രിയായും അതിനെ ഉപയോഗിക്കാം. ഫ്ലക്സ് കൈകാര്യം ചെയ്യുന്ന എജൻസികലുദെയ് കംപനികളുടെയോ സഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും പങ്കാളിത്തവും ഈ പ്രവര്‍ത്തനത്തിന് തേടാവുന്നതാണ്. ഫ്ലക്സുകൾ റീസൈക്കിൾ ചെയ്യുമെന്നോ സംസ്കരിക്കപ്പെടുമെന്നൊ ഉറപ്പാക്കേണ്ടതുണ്ട്.പിണറായി വിജയൻ എഴുതുന്നു.
മഴക്കുഴി നിര്‍മ്മാണം, വൃക്ഷത്തൈ നടീൽ, വെള്ളം പാഴാകാതിരിക്കാനുള്ള സർവ മാര്‍ഗങ്ങളും അവലംബിക്കൽ -ഇങ്ങനെയുള്ള കാര്യങ്ങളിൽ സജീവ ശ്രദ്ധ പുലര്‍ത്താനും ഇടപെടാനും തയാറാകണമെന്നും കുടിവെള്ള ക്ഷാമം ഇല്ലാതാക്കാനും അടുത്ത വേനൽ കഠിനമാകാതിരിക്കാൻ ഇപ്പോൾ തന്നെ പണി എടുക്കണം എന്നും അദ്ദേഹം എഴുതുന്നു .പോസ്റ്റിന്റെ പൂർണ രൂപം ഇവിടെ വായിക്കാം