Sabarimala News: മണ്ഡല മഹോത്സവത്തിന് സമാപനം; ഇനി മകരവിളക്കിനായുള്ള കാത്തിരിപ്പ്, 30ന് നട തുറക്കും

Sabarimala Pilgrimage: മുൻ വർഷത്തേക്കാൾ അധികം തീർത്ഥാടകർ ഇക്കുറി ദർശനത്തിനായി എത്തിയതായാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2024, 09:06 PM IST
  • ഉച്ചയ്ക്കു 12നും 12.30നും ഇടയിലാണ് മണ്ഡല പൂജ നടന്നത്.
  • ഇനി രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
  • പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് നട തുറക്കും.
Sabarimala News: മണ്ഡല മഹോത്സവത്തിന് സമാപനം; ഇനി മകരവിളക്കിനായുള്ള കാത്തിരിപ്പ്, 30ന് നട തുറക്കും

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിന് സമാപനം. ഇതിന്റെ ഭാഗമായി ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ നടന്നു. ഉച്ചയ്ക്കു 12നും 12.30നും ഇടയിലാണ് മണ്ഡല പൂജ നടന്നത്. ഇനി രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.

വലിയ പ്രശ്നങ്ങളോ പരാതികളോ ഇല്ലാതെ ഇത്തവണത്തെ മണ്ഡലകാല സീസണ്‍ പൂര്‍ത്തിയാക്കാൻ സാധിച്ചു. പോയ വർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. 32.50 ലക്ഷത്തിലേറെ ഭക്തരാണ് ഇക്കുറി ദർശനം നടത്തിയതെന്നാണ് റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 4 ലക്ഷത്തിന് മുകളിൽ തീർഥാടകരുടെ വർധനവുണ്ടായിട്ടുണ്ട് ഇത്തവണ. കഴിഞ്ഞ വർഷം 28,42,447 പേരാണ് ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News