സന്നിധാനം: കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തീർഥാടകർക്ക് നാളെ മുതൽ മാത്രമേ പ്രവേശനമുള്ളു. പ്രതിദിനം വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 15,000 തീർഥാടകർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇതിനിടയിൽ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റിവച്ചു. മണ്ഡലകാലത്തിന് (Sabarimala) മുന്നോടിയായുള്ള ഒരു തയ്യാറെടുപ്പുകളും ശബരിമലയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. മണ്ഡലം ആരംഭിക്കാൻ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു.
Also Read: Sabarimala Temple : ശബരിമലയിൽ നിറപുത്തരി പൂജ നടന്നു, ചിങ്ങമാസ പൂജയ്ക്കായി നാളെ പുലർച്ചെ നട തുറക്കും
ഇന്ന് വൈകുന്നേരം 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. നാളെ പുലർച്ചെ 5 മണി മുതൽ തീർഥാടകരെ പ്രവേശിപ്പിക്കും.
മാത്രമല്ല നാളെ മുതൽ വിശേഷ പൂജകളായ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ പൂജകൾ ഉണ്ടാവും. ദർശനത്തിനെത്തുന്നവരുടെ കയ്യിൽ 2 ഡോസ് കൊറോണ വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം. ഇവ ഉണ്ടെങ്കിൽ മാത്രമേ ദർശനത്തിന് അനുമതി നൽകൂ. കന്നിമാസ പൂജകൾ പൂർത്തിയാക്കി ഈ മാസം 21ന് ശബരിമല നട അടയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...