ചാക്കിൽ കയറി ഓട്ടത്തിൽ നിന്നും പിന്മാറി; സിപിഎം നേതാവിന്റെ മകനെ എസ്എഫ്ഐക്കാർ മർദ്ദിച്ചു

സംഭവത്തിൽ തിരുവനന്തപുരം സംസ്കൃത കോളേജ് മുൻ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു  

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 07:57 PM IST
  • പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎമ്മിന്റെ വനിത നേതാവുമായ എസ് ബിന്ദുവിന്റെ മകൻ ആദർശിനെയാണ് എസ്ഐഐക്കാർ ആക്രമിച്ചത്
  • തിരുവനന്തപുരം സംസ്കൃത കോളജിലെ ഒന്നാം വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനും കൂടിയാണ് ആദർശ്
  • അക്രമികൾ ആദർശിന്റെ താടിയെല്ല് തകർത്തു
ചാക്കിൽ കയറി ഓട്ടത്തിൽ നിന്നും പിന്മാറി; സിപിഎം നേതാവിന്റെ മകനെ എസ്എഫ്ഐക്കാർ മർദ്ദിച്ചു

തിരുവനന്തപുരം : സിപിഎം വനിത നേതാവിന്റെ മകനെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു . കോളജിലെ ഓണാഘോഷ പരിപാടിക്കിടെയിലുണ്ടായ തർക്കത്തിനിടെയാണ് എസ്എഫ്ഐക്കാർ സിപിഎം നേതാവിന്റെ മകനെ മർദ്ദിച്ചത്. തിരുവനന്തപുരം പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎമ്മിന്റെ വനിത നേതാവുമായ എസ് ബിന്ദുവിന്റെ മകൻ ആദർശിനെയാണ് എസ്ഐഐക്കാർ ആക്രമിച്ചത്. തിരുവനന്തപുരം സംസ്കൃത കോളജിലെ ഒന്നാം വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനും കൂടിയാണ് ആദർശ്. കോളജിൽ വെച്ച് നടന്ന ഓണാഘോഷപരിപാടിക്കിടെയുണ്ടായ വാക്ക് തർക്കമാണ് ഒന്നാം വർഷ വിദ്യാർഥിയായ ആദർശിനെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്.

ഓഗസ്റ്റ് 31-ാം തീയതി വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. കോളജിലെ ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽ കയറി ഓട്ടം മത്സരത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതോടെയാണ് ആദർശിന് നേരെ ആക്രമണം ഉണ്ടായത്. തുടർന്ന് ആദർശിനെ വലിച്ചിഴച്ച് ക്ലാസ് മുറിയിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. തടിക്കഷണം ഉപയോഗിച്ച് അക്രമികൾ ആദർശിന്റെ താടിയെല്ല് തകർത്തു. സംസാരിക്കാൻ പോലും സാധിക്കാത്ത ആദർശ് നിലവിൽ ആശുപത്രിയിൽ തന്നെ തുടരുകയാണ്.

ALSO READ : Crime News: ശുചിമുറിയിൽ പോകാൻ വിലങ്ങഴിച്ചു; ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയിൽ!

കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ ആദർശ് കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്കൃത കോളേജിലെ മുൻ വിദ്യാർഥികളും മുൻ എസ്എഫ്ഐ യൂണിറ്റ് ഭാരവഹികൾക്കുമെതിരെ പോലീസ് കേസെടുത്തു. നസീം, സച്ചിൻ, ജിത്തു എന്നിവർക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ പാർട്ടിക്കും അദർശ് പരാതി നൽകിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ആദർശ് സംസ്കൃത കോളജിലെ പഠനം അവസാനിപ്പിച്ചുയെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News