' വിധവയായത് അതവരുടെ വിധി ' കെ.കെ.രമയെ ആക്ഷേപിച്ച് എം.എം.മണി ; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം

'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു എന്നും ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി :എംഎം മണി

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 08:03 PM IST
  • എംഎം മണി; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം
  • എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം
  • ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
' വിധവയായത് അതവരുടെ വിധി ' കെ.കെ.രമയെ ആക്ഷേപിച്ച് എം.എം.മണി ; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം:  എംഎൽഎ കെകെ രമയ്ക്ക് എതിരെ നിയമസഭയിൽ പരോക്ഷ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനം കെ. കെ രമ സഭയിൽ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്  'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു എന്നും ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ മറുപടി . ഇതിനെതിരെ പ്രതിപക്ഷം തോന്നിവാസം പറയരുതെന്ന് പറഞ്ഞ്  സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. 

എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയത് . പ്രതിപക്ഷം ഡയസിന് മുന്നിലെത്തി മാപ്പ് പറയണം എന്ന ആവശ്യം  ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ എംബി രാജേഷ് മറുപടി നൽകി. തുടർന്ന് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സ്പീക്കർ സഭാ നടപടികൾ നിർത്തിവെച്ചു.

വീണ്ടും പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചു.  ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എന്നാൽ എം എം മണിക്ക് പറയാനുള്ളത് തുടർന്ന് പറയട്ടെയെന്നാണ് സ്പീക്കർ സ്വീകരിച്ച നിലപാട്. എം എം മണി പ്രസംഗിക്കാൻ വീണ്ടും എഴുന്നേറ്റു. പ്രതിപക്ഷം പ്രതിഷേധം തുടർന്ന് സഭയ്ക്ക് പുറത്തിറങ്ങി.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News