നാല് തവണ അവാർഡ് തരാതിരിക്കാനുള്ള ഇടപെടൽ ; മലയാള അക്ഷരം മുഴുവൻ പഠിച്ചിട്ട് വരട്ടെ എന്ന് ആ മഹാകവി- ശ്രീകുമാരൻ തമ്പി

47-ാമത് പുരസ്കാരമാണിത്. അദ്ദേഹത്തിൻറെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കല ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 03:41 PM IST
  • എന്നെ ഒഴിവാക്കാൻ കഴിയാത്തതിനാലാണ് അവാർഡ് ലഭിച്ചതെന്നും അദ്ദേഹം
  • ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്കാരം
  • അയാളെക്കാൾ കൂടുതൽ പാട്ടുകൾ താൻ എഴുതിയെന്നും അദ്ദേഹം
നാല് തവണ അവാർഡ് തരാതിരിക്കാനുള്ള ഇടപെടൽ ; മലയാള അക്ഷരം മുഴുവൻ പഠിച്ചിട്ട് വരട്ടെ എന്ന് ആ മഹാകവി- ശ്രീകുമാരൻ തമ്പി

ആലപ്പുഴ: മൂന്ന് നാല് തവണ ഒരു മഹാ കവി തനിക്ക് വയലാർ അവാർഡ് തരാതിരിക്കാനുള്ള ഇടപെടൽ നടത്തിയെന്ന് ശ്രീകുമാരൻ തമ്പി. താൻ മലയാള അക്ഷരം മുഴുവൻ പഠിച്ചിട്ട് വരട്ടെ എന്നാണ് ആ മഹാകവി പറഞ്ഞത്. എന്നാൽ അയാളെക്കാൾ കൂടുതൽ പാട്ടുകൾ താൻ എഴുതി. എല്ലാത്തിനും സാക്ഷി കാലമാണ്. എന്നോടൊപ്പം ജനങ്ങളും എൻ്റെ പാട്ടുകളും ഉണ്ട്. ഇപ്പൊൾ എന്നെ ഒഴിവാക്കാൻ കഴിയാത്തതിനാലാണ് അവാർഡ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു,

ദേവികുളങ്ങര പ്രയാറിൽ പ്രഥമ രാജരാജവർമ്മ സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിനിടയാണ് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചതായുള്ള വിവരം അദ്ദേഹം അറിയുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
47-ാമത് പുരസ്കാരമാണിത്. അദ്ദേഹത്തിൻറെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കല ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. പെരുമ്പടവം ശ്രീധരൻ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News