തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇടുക്കിയിലും വയനാട്ടിലുമാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇടുക്കിയിൽ തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണത്തിലാക്കി. രോഗബാധിത മേഖലയില്‍ പന്നികളെ കശാപ്പ് ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ചു.
രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കുമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച മേഖലയിലുള്ള പന്നികളെ അവിടെ തന്നെ നിലനിർത്താനാണ് നിർദേശം. ഇവിടെ നിന്ന് പന്നികളെ കൊണ്ടുപോകുന്നതും ഇവിടേക്ക് പന്നികളെ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്.
ALSO READ: African Swine Fever: കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 181 പന്നികളെ കൊന്നു
ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരിലേക്ക് പകരില്ല. എന്നാൽ, രോഗം ബാധിച്ച ഇടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. വയനാട്ടിൽ എടവക പഞ്ചായത്തിലെ എള്ളുമന്ദത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...