Trawling ban: അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് ഫൈബര്‍വള്ളം പിടിച്ചെടുത്തു

Tamil Nadu illegal fishing: ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരാണ് ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് രജിസ്ട്രേഷന്‍ ഉള്ള യാനത്തിനെതിരേ നടപടി സ്വീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 21, 2024, 08:53 PM IST
  • പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിർദേശം നല്‍കിയിരുന്നു
  • അഴീക്കോട് മുതല്‍ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയിരുന്നു
Trawling ban: അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് ഫൈബര്‍വള്ളം പിടിച്ചെടുത്തു

തൃശൂർ: അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ഫൈബർ വള്ളം പിടിച്ചെടുത്തു. മിന്നല്‍ പരിശോധനയിലാണ് തമിഴ്‌നാട് ഫൈബര്‍ വള്ളം പിടിച്ചെടുത്തത്. ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരാണ് ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് രജിസ്ട്രേഷന്‍ ഉള്ള യാനത്തിനെതിരേ നടപടി സ്വീകരിച്ചത്.

പരമ്പരാഗത മത്സ്യതൊഴിലാളികളും ഹാര്‍ബറിലെ വിവിധ ട്രേഡ് യൂണിയന്‍ തൊഴിലാളികളും നല്‍കിയ പരാതിയില്‍ അഴീക്കോട് ഫഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഹാര്‍ബറിലും അഴിമുഖത്തും നടത്തിയ പരിശോധനയിലാണ് വള്ളം പിടികൂടിയത്.

ALSO READ: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത! വിവിധ ജില്ലകളിൽ റെഡ് ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

കന്യാകുമാരി കുളച്ചല്‍ വില്ലേജില്‍ വള്ളവിള സ്വദേശി സഹായലിബിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലിറ ജോ ഫൈബര്‍ വഞ്ചിയാണ് പിടിച്ചെടുത്തുത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെ എം എഫ് ആര്‍ ആക്ട് 1980) പ്രകാരം മത്സ്യബന്ധന നിരോധന നിയമങ്ങള്‍ ലംഘിച്ചതിനും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതിനും സ്രാങ്കിന് നിയമാനുസൃതം ലൈസന്‍സ് ഇല്ലാത്തതിനും കേസെടുത്തു.

പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിർദേശം നല്‍കിയിരുന്നു. അഴീക്കോട് മുതല്‍ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.

പ്രത്യേക പരിശോധന സംഘത്തിന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഉദ്യേഗസ്ഥരായ വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍ കുമാര്‍, വി.എന്‍ പ്രശാന്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രമോദ്, ഷഫീക്ക്, സ്രാങ്ക് റസാക്ക്, എന്‍ജിന്‍ ഡ്രൈവര്‍ റഷീദ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ALSO READ: കേരള കർണാടക തീരത്ത് കാലവർഷകാറ്റ് ശക്തി പ്രാപിക്കുന്നു; അടുത്ത 3 ദിവസം കേരളത്തിൽ വ്യാപകമായ മഴ

ട്രോളിങ് നിരോധന സമയത്ത് ഇതര സംസ്ഥാന ബോട്ടുകള്‍, വഞ്ചികള്‍, വള്ളങ്ങള്‍ എന്നിവ ജില്ലയുടെ തീരത്ത് മീന്‍പിടിക്കാനോ, മീന്‍ ഇറക്കാനോ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് നടപടികള്‍ സ്വീകരിച്ചത്. പിടിച്ചെടുത്ത ഫൈബര്‍ വഞ്ചിയിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 9,700 രൂപ ട്രഷറിയില്‍ അടച്ചു. പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News