കൊച്ചി: എറണാകുളത്തെ പെരുമ്പാവൂരിൽ നടത്തിയ റെയിഡിൽ മൂന്ന് അൽ ഖ്വയ്‌ദ (Al-Qaeda) ഭീകരർ പിടിയിൽ. ഇന്ന് പുലർച്ചെ NIA നടത്തിയ പരിശോധയിലാണ് ഇവരെ അറസ്റ്റു ചെയ്തത്. മൂർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായത്. ഇവർ അന്യ സംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക നിഗമനം.
Also read: റംസിയുടെ ആത്മഹത്യ: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
National Investigation Agency (NIA) busts Al-Qaeda module in Murshidabad, West Bengal and Ernakulam, Kerala; arrests few Al-Qaeda operatives after raids. More details awaited. pic.twitter.com/xvnxmT6Epm
— ANI (@ANI) September 19, 2020
ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി NIA ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ കൊച്ചിയിൽ തമ്പടിച്ചിരുന്നത്. ഏറെക്കാലമായി മൂന്ന് പേരും പെരുമ്പാവൂരിലെ മുടിക്കലിൽ ജോലി ചെയ്യുകയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി NIA നടത്തിയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് പെരുമ്പാവൂരിലും പരിശോധന നടത്തിയത്. കേരളത്തിൽ ഐഎസ് ഭീകരരുടെ സന്നിധ്യമുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. കേരളത്തിൽ കൂടാതെ ബംഗാളിൽ നിന്നും 6 ഭീകരരെ NIA അറസ്റ്റു ചെയ്തതായിട്ടാണ് റിപ്പോർട്ട്.