കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ വ്യക്തമായ ലീഡ് നിലനിർത്തി യുഡിഎഫിന്റെ ഉമ തോമസ് മുന്നേറുകയാണ്. പി.ടി. തോമസിന്റെ പിൻഗാമിയായി എത്തുക ഉമ തോമസ് തന്നെയാണെന്ന് ജനം വിധിയെഴുതി കഴിഞ്ഞു. 2021ൽ പി.ടി നേടിയ ഭൂരിപക്ഷം പോലും മറികടന്നാണ് ഉമ തോമസ് വിജയത്തിലേക്ക് കുതിക്കുന്നത്.
കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും ഒക്കെ ആഹ്ളാദ പ്രകടനങ്ങൾ നടത്തുകയാണ്. നേതാക്കന്മാരുടെ ഭാര്യമാർ പോലും വിജയാഘോഷം നടത്തുകയാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഹൈബി ഈഡന്റെ ഭാര്യ ഫേസ്ബുക്കിൽ പങ്കുവച്ച് വീഡിയോ ആണ്. തൃക്കാക്കരയിൽ ഉമ തോമസിന്റെ വിജയം പാട്ടും നൃത്തവും ഒക്കെയായി അന്ന ലിൻഡ ഈഡൻ ആഘോഷമാക്കുകയാണ്. വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്ത് കഴിഞ്ഞു.
കടമ്പ എന്ന ചിത്രത്തിലെ അപ്പോളും പറഞ്ഞില്ലേ എന്ന ഗാനത്തിന് ചുവട് വച്ച് കൊണ്ടാണ് അന്നയുടെ ആഘോഷം. കണ്ടം റെഡിയല്ലേ... റൈറ്റ് ഓക്കെ ഓടിക്കോ എന്ന പരിഹാസം കലർന്ന ക്യാപ്ഷനും അന്ന കുറിച്ചിട്ടുണ്ട്.
അതേസമയം പ്രതിപക്ഷ നേതാവിനെ ക്യാപ്റ്റൻ (ഒറിജിനൽ) എന്നാണ് ഹൈബി ഈഡൻ വിശേഷിപ്പിച്ചത്. കെപിസിസി ഇന്ദിരാ ഭവന് മുന്നിലും എറണാകുളം ഡിസിസി ഓഫീസിലും വിജയാഘോഷം നടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...