കെപിസിസി ആസ്ഥാനത്ത് വിജയമാഘോഷിച്ച് യുഡിഎഫ് നേതാക്കൾ

എല്‍ഡിഎഫിന്റെ തെറ്റായ പ്രചരണത്തിനും സര്‍ക്കാരിനുമെതിരേ ലഭിച്ച തിരിച്ചടിയാണിത്

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 05:41 PM IST
  • എറണാകുളത്ത് നിന്നുകൊണ്ട് വികസനത്തെക്കുറിച്ച് പറയുന്നതില്‍ അവര്‍ക്ക് ഒരു അര്‍ഹതയുമില്ല
  • പിണറായി വിജയന്‍ സര്‍ക്കാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞു
കെപിസിസി ആസ്ഥാനത്ത് വിജയമാഘോഷിച്ച് യുഡിഎഫ് നേതാക്കൾ

 

തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്‍റെ ചരിത്ര വിജയം കെപിസിസി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും നേതാക്കളും പ്രവര്‍ത്തകരും ആഘോഷിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, റ്റി.യു.രാധാകൃഷ്ണന്‍, എന്‍.ശക്തന്‍,വി.പ്രതാപചന്ദ്രന്‍,ജിഎസ് ബാബു,വിടി ബല്‍റാം,പഴകുളം മധു,എംഎം നസീര്‍, ശരത്ചന്ദ്ര പ്രസാദ്, ചെറിയാന്‍ ഫിലിപ്പ്,ജോസഫ് വാഴക്കന്‍, മോന്‍സ് ജോസഫ്,സിപി ജോണ്‍,ആരിഫാ ബീവി,പുനലൂര്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ നൂറ് തികയ്ക്കാമെന്ന മോഹം തകര്‍ന്നുവീണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സില്‍വര്‍ ലൈനും വികസനവുമാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്. എറണാകുളത്ത് നിന്നുകൊണ്ട് വികസനത്തെക്കുറിച്ച് പറയുന്നതില്‍ അവര്‍ക്ക് ഒരു അര്‍ഹതയുമില്ല. വികസനം കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴുള്ളതാണ്. പിന്നെ ഇവര്‍ക്ക് വികസനമെന്ന് പറയാനെന്താണ് അവകാശം. പോളിങ് ശതമാനം കുറഞ്ഞാല്‍ അത് യുഡിഎഫിനാണ് പ്രശ്‌നമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍, അത് തെറ്റാണെന്ന് ഈ ജനവിധി കൊണ്ട് മനസ്സിലായിക്കാണും. വോട്ടിങ് ശതമാനം കുറഞ്ഞിട്ടും വന്‍ ഭൂരിപക്ഷം ലഭിച്ചത് അതിനുള്ള തെളിവാണ്. എല്‍ഡിഎഫിന്റെ തെറ്റായ പ്രചരണത്തിനും സര്‍ക്കാരിനുമെതിരേ ലഭിച്ച തിരിച്ചടിയാണിത്. സര്‍ക്കാരിനെ തിരുത്താനുള്ള ജനങ്ങളുടെ വ്യഗ്രതയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജാതിയും മതവും പറഞ്ഞ് വീടുകയറിയ മന്ത്രിമാര്‍ക്ക് തൃക്കാക്കരയിലെ ജനം തിരിച്ചടി നല്‍കിയെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞു. കെ റെയിലിനെതിരായ ജനവികാരം വ്യക്തമായി. യു ഡി എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പി ടിയുടെ ഭാര്യ എന്ന നിലയില്‍ ഉമയുടെ പ്രവര്‍ത്തനത്തെ വളരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. യു ഡി എഫിന് ജനം നല്‍കിയ അംഗീകാരമാണ് തൃക്കാക്കര ഫലം. തൃക്കാക്കരയിലൂടെ പിണറായി സര്‍ക്കാര്‍ പാഠം പഠിക്കുമെന്ന് കരുതുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Also read: Captain Satheesan: 'ക്യാപ്റ്റന്‍ സതീശന്‍'... ഇത് വിഡി സതീശന്റെ വിജയം; കേരളത്തിലെ കോണ്‍ഗ്രസ് ഇനി കൈപ്പിടിയില്‍

എല്‍ഡിഎഫ്  സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാണ് ഉപതിരഞ്ഞെടുപ്പ് വിജയം.പോളീംഗ് ശതമാന കുറഞ്ഞിട്ടും ഭൂരിപക്ഷം യുഡിഎഫിന് ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ നിന്ന് തന്നെ എല്‍ഡിഎഫിനേറ്റ പരാജയത്തിന്‍റെ ആഘാതത്തിന്‍റെ ആഴം മനസിലാക്കാവുന്നതാണ്. ഉമയുടെ വിജയം പി.ടി.തോമസിന്‍റെ വിജയം കൂടിയാണ്. പിടിയെ തൃക്കാക്കര ജനത എത്രത്തോളം സ്നേഹിച്ചിരുന്നുയെന്നതിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. ജനവിധിയുടെ പശ്ചാത്തലത്തില്‍ സില്‍വല്‍ ലെെന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും ജനം നല്‍കിയ തിരിച്ചടി കൂടിയാണിതെന്നും ഹസന്‍ പറഞ്ഞു

 

കപട വികസനവാദവുമായി ഇറങ്ങിയ പിണറായി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് തൃക്കാക്കരയിലെ യുഡിഎഫിന്‍റെ ചരിത്ര വിജയമെന്ന്കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ്   കൊടിക്കുന്നില്‍ സുരേഷ് എംപി. കെ.റെയിലിനെതിരായ വികാരം തൃക്കാക്കരയില്‍ പ്രതിഫലിച്ചു. സില്‍വര്‍ ലെെന്‍ പദ്ധതിയെ തൃക്കാക്കരയില്‍ കുഴിച്ച് മൂടി അവിടത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കേരളത്തെ രക്ഷിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്‍റെ വിജയമാണിത്. കോണ്‍ഗ്രസും യുഡിഎഫും  ഒരുമിച്ച് നിന്നാല്‍ എല്‍ഡിഎഫിനേയും ബിജെപിയേയും പരാജയപ്പെടുത്താന്‍ കഴിയുമെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് ഫലം കൂടിയാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News