തൃശ്ശൂർ: ഗുരുവായൂരപ്പന് താർ സമർപ്പിച്ച് മഹീന്ദ്ര വൈറലായ പോലെ തന്നെ മറ്റൊരു സംഭവത്തിന് കഴിഞ്ഞ ദിവസം വീണ്ടും ഗുരുവായൂർ സാക്ഷിയായി. പ്രമുഖ വ്യവസായി രവി പിള്ളയുടെ ഹെലി കോപ്റ്റർ വാഹന പൂജ നടത്തിയതാണ് സംഭവം. രവി പിള്ള പുതുതായി വാങ്ങിയ എച്ച് 145 എയർബസ് കോപ്റ്ററാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൌണ്ടിലെത്തിച്ച് പൂജ ചെയ്തത്.
വ്യാഴാഴ്ച വൈകീട്ടാണ് രവി പിള്ളയും കുടുംബവും ഹെലി കോപ്റ്ററിൽ ഗുരുവായൂരെത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഹെലി കോപ്റ്റർ ഗുരുവായൂരിൽ പൂജ നടത്തുന്നത്. നിലവിളക്ക് കൊളുത്തി ക്ഷേത്രം ഒാതിക്കൻ പഴയം സുമേഷ് നമ്പൂതിരിയാണ് പൂജ കഴിച്ചത്.
കൊല്ലത്ത് നിന്നുമാണ് രവി പിള്ള ഗുരുവായൂരെത്തിയത്. കൊച്ചി വരെയും നടൻ മോഹൻലാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പൂജയോടെ ഹെലി കോപ്റ്റർ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
എന്താണ് രവി പിള്ളയുടെ ഹെലി കോപ്റ്ററിൽ?
100 കോടി മുടക്കിയാണ് ഇന്ത്യയിൽ തന്നെ ആദ്യമായി രവി പിള്ള H145 Airbus വാങ്ങിയിരിക്കുന്നത്. സാധാരണ ഇത്തരം ശ്രേണിയിലെ ഹെലി കോപ്റ്ററുകളിൽ 2 പൈലറ്റ് മാരടക്കം 10 പേർക്ക് യാത്ര ചെയ്യാം. കോപ്റ്ററിൻറെ ബോഡി നിർമ്മിച്ചിരിക്കുന്നത് ബെൻസാണ്. 241 km/h വേഗതയാണ് ഹെലി കോപ്റ്ററിൻറെ ക്രൂയിസ് സ്പീഡായി കണക്കാക്കുന്നത്. 5 റോട്ടർ ബ്ലേഡുകളിലാണ് ഇത് പ്രവർത്തിക്കുന്നത്.
ലോകത്ത് തന്നെ ഇത് വരെയും 1,695 ഹെലി കോപ്റ്ററുകൾ എയർ ബസ് നൽകിയിട്ടുണ്ട്. ഇതിൽ തന്നെ ഇപ്പോഴുള്ളത് 1500 എണ്ണമാണ് 62 രാജ്യങ്ങളിലെ 295 പേരുടെ ഉടമസ്ഥതയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA