VD Satheeshan: ശിശുക്ഷേമ സമിതിയെയും സിഡബ്ല്യുസിയെയും വീണാ ജോർജ് വെള്ളപൂശാന്‍ ശമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കെ.കെ.രമ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 04:28 PM IST
  • ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്ക് ശിശുക്ഷേമ സമിതിയിലുണ്ട്.
  • പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും കോടതിയും പോലീസുമായി മാറി.
  • ദുരഭിമാന കൊലയ്ക്ക് തുല്യമായ ദുരഭിമാന കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്.
  • ഇടതുപക്ഷത്തിന് പിന്തിരിപ്പന്‍ നയമെന്നും സതീശന്‍ പറഞ്ഞു.
VD Satheeshan: ശിശുക്ഷേമ സമിതിയെയും സിഡബ്ല്യുസിയെയും വീണാ ജോർജ് വെള്ളപൂശാന്‍ ശമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും (CWC) വെള്ളപൂശി രക്ഷിച്ചെടുക്കാനാണ് മന്ത്രി വീണാ ജോര്‍ജും (Veena George) സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheeshan). ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്ക് ശിശുക്ഷേമ സമിതിയിലുണ്ട്. Party തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും കോടതിയും പോലീസുമായി മാറി. ദുരഭിമാന കൊലയ്ക്ക് തുല്യമായ ദുരഭിമാന കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇടതുപക്ഷത്തിന് പിന്തിരിപ്പന്‍ നയമെന്നും സതീശന്‍ പറഞ്ഞു.

സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഇതിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചത്. എന്നാല്‍ സി.ഡബ്ല്യു.സിയെയും ഡി.വൈ.എഫ്.ഐ നേതാവ് ജനറല്‍ സെക്രട്ടറിയായ ശിശുക്ഷേമ സമിതിയെയും വെള്ളപൂശുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. കുഞ്ഞിനെ അമ്മയില്‍ നിന്നും എടുത്തു മാറ്റിയത് തെറ്റാണെന്ന് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട പി.കെ ശ്രീമതി ടീച്ചര്‍, താന്‍ തോറ്റു പോയെന്നാണ് പ്രതികരിച്ചത്. കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ രംഗത്തെത്തിയ ശേഷമാണ് ദത്ത് നല്‍കല്‍ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി കോടതിയെ സമീപിച്ചത്. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെയാണ് മന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. 

Also Read: Anupama Baby Missing| അനുപമയുടെ കുഞ്ഞിൻറെ ദത്തെടുപ്പ് നടപടികൾ സ്റ്റേ ചെയ്തു

ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കെ.കെ.രമ പറഞ്ഞു. മനസ്സിനെ മരവിപ്പിക്കുന്ന കൊടുംക്രൂരതകള്‍ കണ്‍മുന്നില്‍ കാണുമ്പോഴും ഞെട്ടലുണ്ടാക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. 

അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പില്‍ പേരൂര്‍ക്കട പോലീസ് നട്ടെല്ലുവളച്ച് നിന്നുവെന്നും നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തില്‍ കാണിച്ചുവെന്നും ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെ.കെ.രമ പറഞ്ഞു.

Also Read: Anupama Baby Missing: അമ്മ അറിയാതെ ദത്ത് നൽകിയ സംഭവം, റിപ്പോർട്ട് തേടി വനിത ശിശുവികസന ഡയറക്ടർ, എല്ലാം നിയമപരമെന്ന് ഷിജുഖാൻ

ദത്ത് നപടി നിയമപ്രകാരമാണെന്നും ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും (CWC) നടപടിക്രമങ്ങള്‍ പാലിച്ചെന്നുമാണ് മന്ത്രി വീണാ ജോര്‍ജ് സഭയിൽ പറഞ്ഞത്. അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയെന്നും വീണാ ജോര്‍ജ് (Veena George) പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News