മലപ്പുറം: മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ. ഡിഎഫ്ഒ ഓഫീസ് പ്രവർത്തകർ അടിച്ചുതകർത്തു. പിവി അൻവറിന്റെ നേതൃത്വത്തിൽ ഓഫീസ് ഉപരോധിച്ചു.
മരിച്ച മണിയുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. മണിയുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഉടൻ നൽകുമെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒയും വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയാണ് മണിയെ കാട്ടാന കൊലപ്പെടുത്തിയത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കിയ ശേഷം വീട്ടിലേക്ക് പനിക്കുള്ള മരുന്ന് വാങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവിൻ രക്ഷിക്കാനായില്ല.
ആക്രമണത്തിൽ പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് സഹോദരൻ അയ്യപ്പൻ ചുമന്നത്. വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിക്കാൻ വേണ്ടിയാണ് ചുമന്ന് കൊണ്ടുവന്നത്. കണ്ണക്കൈയിൽ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പിൽ കാടിന് പുറത്ത് എത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിയെ ആണ് മണി മരിച്ചത്.
അപകടം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് മണിയെ ആശുപത്രിയിൽ എത്തിക്കാനായതെന്ന് ബന്ധു വിനോദ് പറഞ്ഞു. 6 45 ന് അപകടം സംഭവിച്ച് 11 മണിയോടെയാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്.
മൊബൈൽ റെയ്ഞ്ച് ഇല്ലാത്ത സ്ഥലമാണിത്. അപകട വിവരം സഹോദരൻ പോലും അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു. അപകട സമയത്ത് മണിയുടെ കൈയിൽ അഞ്ചുവയസ്സുള്ള കുഞ്ഞ് ഉണ്ടായിരുന്നു. ആന ആക്രമിച്ചപ്പോൾ കുട്ടി കൈയിൽ നിന്ന് തെറിച്ചു പോയി. കൂടെയുള്ളവർ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മണിയുടെ മകൻ മനുകൃഷ്ണ ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
സംസ്ഥാനത്ത് കാട്ടാന ആക്രമണം വർധിച്ച് വരികയാണ്. രണ്ട് ആഴ്ചയ്ക്കിടെ ഒമ്പത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.