68th National Film Awards : "പിന്തുണച്ച എല്ലാവര്‍ക്കും നന്ദി"; സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാതെ അപർണ ബാലമുരളി

National FIlm Awards 2020 : നല്ല പരിശ്രമിച്ച് ചെയ്ത ചിത്രത്തിന് അംഗീകാരം ലഭിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നിയതായി താരം പറഞ്ഞു.  കൂടാതെ സംവിധായക സുധാ കൊങ്കാരയ്ക്കും തനിക്ക് പിന്തുണ നൽകിയ എല്ലാവര്ക്കും അപർണ നന്ദി അറിയിക്കുകയൂം ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 06:04 PM IST
  • അവാർഡ് ലഭിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് അപർണ വ്യക്തമാക്കി.
    നല്ല പരിശ്രമിച്ച് ചെയ്ത ചിത്രത്തിന് അംഗീകാരം ലഭിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നിയതായി താരം പറഞ്ഞു.
  • കൂടാതെ സംവിധായക സുധാ കൊങ്കാരയ്ക്കും തനിക്ക് പിന്തുണ നൽകിയ എല്ലാവര്ക്കും അപർണ നന്ദി അറിയിക്കുകയൂം ചെയ്തു.
  • ഈ ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനമുണ്ടെന്നും അപർണ പറഞ്ഞു.
68th National Film Awards : "പിന്തുണച്ച എല്ലാവര്‍ക്കും നന്ദി"; സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാതെ അപർണ  ബാലമുരളി

പാലക്കാട്:  മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ സന്തോഷം അറിയിച്ച് നടി അപർണ ബാലമുരളി. അവാർഡ് ലഭിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് അപർണ വ്യക്തമാക്കി. നല്ല പരിശ്രമിച്ച് ചെയ്ത ചിത്രത്തിന് അംഗീകാരം ലഭിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നിയതായി താരം പറഞ്ഞു. കൂടാതെ സംവിധായക സുധാ കൊങ്കാരയ്ക്കും തനിക്ക് പിന്തുണ നൽകിയ എല്ലാവര്ക്കും അപർണ നന്ദി അറിയിക്കുകയൂം ചെയ്തു. ഈ ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനമുണ്ടെന്നും അപർണ പറഞ്ഞു. സൂര്യ നായകനായി എത്തിയ ചിത്രം സുരരൈപോട്രിലെ അഭിനയത്തിനാണ് അപർണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് നടൻ സൂര്യക്ക് മികച്ച നടനുള്ള അവാർഡും ലഭിച്ചു. സൂര്യക്കൊപ്പം അജയ് ദേവ് ​ഗണും മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കി. മലയാള ചിത്രം അയ്യപ്പനും കോശിയും നിരവധി അവാർഡുകൾ സ്വന്തമാക്കി. അയ്യപ്പനും കോശിയും സിനിമ ഒരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി മികച്ച സംവിധായകൻ, ബിജു മേനോൻ മികച്ച സഹനടൻ, ചിത്രം ഗാനം ആലപിച്ച നഞ്ചിയമ്മ മികച്ച ഗായിക എന്നീ അവാർഡുകൾ സ്വന്തമാക്കി.

 മലയാളം ചിത്രം വങ്ക് സിനിമയ്ക്ക സ്പെഷ്യൽ ജൂറി അവാർഡ്. സംവിധാനം കാവ്യ പ്രകാശ്. മികച്ച മലയാള ചിത്ര തിങ്കാളാഴ്ട നിശ്ചയം. അയ്യപ്പനും കോശി സിനിമയുടെ സംഘടനത്തിന് അവാർഡ്. മികച്ച പ്രൊഡക്ഷൻ സിഡൈൻ അവാർഡ് കപ്പേളയുടെ കലാ സംവിധായകൻ അനീസ് നാടോടിക്ക്. മാലിക്ക് സിനിമയുടെ ശബ്ദലേഖനത്തിന് വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ എന്നിവർക്ക് ലഭിച്ചു. 2020 ലെ ചിത്രങ്ങളുടെ അവാർഡ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

ALSO READ: 68th National Film Awards : കാണാത്ത ലോകത്ത് നിന്ന് സച്ചി കാണുന്നുണ്ടാകുമോ ഈ നേട്ടം?

വിപുൽ ഷാ അധ്യക്ഷനായി ജൂറിയാണ് അവാർഡ് നിർണിയച്ചത്. മികച്ച സിനിമ പുസ്തകം അനുപ് രാമകൃഷ്ണൻ രചിച്ച എംടി; അനുഭവങ്ങളുടെ. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദം സംസ്ഥാനം മധ്യപ്രദേശ്. നോൺ ഫീച്ചർ വിഭാഗത്തിൽ  മികച്ച വിദ്യാഭ്യാസ ചിത്രം ഡ്രീമിങ് ഓഫ് വേഡ്സ് (മലയാളം). മികച്ച ഛായഗ്രഹണം ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്ത നിഖിൽ എസ് പ്രവീണിന്.   മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് 'തിങ്കളാഴ്‍ച നിശ്ചയത്തിന് ലഭിച്ചു. ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്ഡെയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News