അതെ, അത് സത്യമാണ്... COVID 19 ബാധിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് വിശാൽ

കൊറോണ വൈറസ് ബാധിതനാണെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി തമിഴ് ചലച്ചിത്ര താരം വിശാല്‍. 

Last Updated : Jul 26, 2020, 01:43 PM IST
  • ''ഞങ്ങള്‍ ആയുര്‍വേദ മരുന്നാണ് കഴിച്ചത്. ഒരാഴ്ചക്കുള്ളില്‍ രോഗം ഭേദമായി. ഞങ്ങള്‍ സുഖം പ്രാപിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.'' -വിശാല്‍ കുറിച്ചു
 അതെ, അത് സത്യമാണ്... COVID 19 ബാധിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് വിശാൽ

കൊറോണ വൈറസ് ബാധിതനാണെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി തമിഴ് ചലച്ചിത്ര താരം വിശാല്‍. 

തന്റെ ഔദ്യോഗിക ട്വിറ്റര്‍ (Twitter) പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിശാല്‍ (Vishal) മറുപടിയുമായി എത്തിയിരിക്കുന്നത്. തന്റെ പിതാവിന് കൊറോണ വൈറസ് (Corona Virus) പോസിറ്റീവായിരുന്നുവെന്നും അദ്ദേഹത്തെ പരിചരിച്ചതിലൂടെ തനിക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു എന്നും വിശാല്‍ വ്യക്തമാക്കി. 

നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു? ഇഷാരിയ്ക്ക് പറയാനുണ്ട്...

''അതെ. അത് സത്യമാണ്. എന്റെ പിതാവിന് COVID 19 പോസിറ്റീവായിരുന്നു. അദ്ദേഹത്തെ സഹായിച്ചതിലൂടെ എനിക്കും പണി, ജലദോഷം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. എന്റെ മാനേജര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

ഞങ്ങള്‍ ആയുര്‍വേദ മരുന്നാണ് കഴിച്ചത്. ഒരാഴ്ചക്കുള്ളില്‍ രോഗം ഭേദമായി. ഞങ്ങള്‍ സുഖം പ്രാപിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.'' -വിശാല്‍ കുറിച്ചു.

എന്നാല്‍, ശാസ്ത്രീയമായി ആയുര്‍വേദം കൊറോണ വൈറസിനെ ചെറുക്കുമെന്ന് കണ്ടെത്താത്ത സാഹചര്യത്തിലാണ് വിശാലിന്റെ പോസ്റ്റ്‌.

Trending News