നടൻ അല്ലു അർജുൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
അതേസമയം തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന നടന്റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നടനെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റും.
പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിൽ ഇന്ന് ഉച്ചക്കാണ് നടനെ ജൂബിലി ഹിൽസിലെ വസതിയിൽ നിന്ന് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.