Sarapatta Parambarai : ഇത് തീപാറും, കിടിലൻ മേക്കോവറിൽ ആര്യ, പാ രഞ്ജിത്ത് ചിത്രം സാർപട്ട പരമ്പരൈയുടെ ട്രയ്ലർ പുറത്തിറക്കി

ജൂലൈ 22നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ആമസോൺ പ്രൈം വീഡിയോക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്. 1980-കളിൽ വടക്കൻ ചെന്നൈയിൽ നിലനിന്നിരുന്ന ബോക്സിങ്ങ് സംസ്കാരത്തെ പറ്റിയാണ് സിനിമ കഥ പറയുന്നത്. ചിത്രത്തിൽ കപിലൻ എന്ന ബോക്സിങ്ങ് താരത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 03:56 PM IST
  • വടക്കൻ മദ്രാസിലെ ചരിത്രത്തിലെ ബോക്സിങ് കഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
  • ബോക്സിങിനായി പ്രത്യേകം മോക്കോവറിലാണ് താരം ചിത്രത്തിൽ എത്തിയരിക്കുന്നത്.
  • ജൂലൈ 22നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.
  • ആമസോൺ പ്രൈം വീഡിയോക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്.
Sarapatta Parambarai : ഇത് തീപാറും, കിടിലൻ മേക്കോവറിൽ ആര്യ, പാ രഞ്ജിത്ത് ചിത്രം സാർപട്ട പരമ്പരൈയുടെ ട്രയ്ലർ പുറത്തിറക്കി

Chennai : ആര്യയെ കേന്ദ്രകഥാപാത്രമാക്കി പാ രഞ്ജിത്ത് (Pa Ranjth) സംവിധാനം ചെയ്യുന്ന സാർപട്ടാ പരമ്പരൈയുടെ (Sarapatta Parambari) ട്രയ്ലർ പുറത്തിറങ്ങി. വടക്കൻ മദ്രാസിലെ ചരിത്രത്തിലെ ബോക്സിങ് കഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോക്സിങിനായി പ്രത്യേകം മോക്കോവറിലാണ് ആര്യ (Actor Arya) ചിത്രത്തിൽ എത്തിയരിക്കുന്നത്.

ALSO READ : Sarpatta Ott Release: സർപ്പറ്റ പരമ്പരൈ ഒടിടി റിലീസിന് എത്തുന്നു, തീയ്യതി ആര്യ പ്രഖ്യാപിച്ചു

ജൂലൈ 22നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ആമസോൺ പ്രൈം വീഡിയോക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്. 1980-കളിൽ വടക്കൻ ചെന്നൈയിൽ നിലനിന്നിരുന്ന ബോക്സിങ്ങ് സംസ്കാരത്തെ പറ്റിയാണ് സിനിമ കഥ പറയുന്നത്. ചിത്രത്തിൽ കപിലൻ എന്ന ബോക്സിങ്ങ് താരത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.

ALSO READ : Farhan Akhtar's Toofan : തൂഫാന്റെ ട്രെയ്‌ലർ എത്തി; റിലീസ് ജൂലൈ 16 ന് തന്നെ

ഇടിയപ്പ പരമ്പരയും സർപ്പറ്റ പരമ്പരയും ഇരുവരും തമ്മിലുണ്ടായ പോരാട്ടങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആര്യയെ കൂടാതെ ജോൺ കോക്കൻ, കലൈ അരശൻ, സന്തോഷ് പ്രതാപ്, ഷബീർ കല്ലറക്കൽ, സാഞ്ചന നടരാജൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ALSO READ : Onam Movie Release: പ്രേക്ഷകർ കാത്തിരിക്കുന്ന ആ പ്രിയപ്പെട്ട ചിത്രങ്ങൾ ഒാണത്തിനെത്തും

കെ സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ തന്നെ നീലം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  നേവലിസ്റ്റ് തമിഴ്പ്രഭയാണ് ചിത്രത്തിന്റെ സഹഎഴുത്തുക്കാരൻ. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. കബിലൻ. അറിവ്, മദ്രാസ് മിരൻ എന്നിവരാണ് ചിത്രത്തിനായി ഗനങ്ങൾ രചിച്ചിരിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News