മുംബൈ: ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായിരുന്ന ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ആരോഗ്യം വീണ്ടും മോശമാവുകയായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും നിരവധി ഹിറ്റ് ഗാനങ്ങൾ സംഭാവന ചെയ്ത, ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ വ്യക്തിയായിരുന്നു ബപ്പി ലാഹിരി. 2020ൽ ചിത്രം ഭാഗി 3ലെ ഗാനമാണ് അദ്ദേഹം അവസാനമായി ആലപിച്ചത്.
ഒഎസ്എ (ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ) എന്ന ആരോഗ്യ പ്രശ്നത്തെ തുടർന്നായിരുന്നു ബപ്പി ലാഹിരി അന്ത്യമെന്ന് ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ദീപക് നംജോഷി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ചല്‍ത്തേ ചല്‍ത്തേ, ഡിസ്കോ ഡാന്‍സർ, ശരാബി തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...