വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഡിഎസ്പി ഉടൻ ഒടിടിയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഡിസംബർ 31 മുതൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ അനുകീർത്തിയാണ് നായികയായി എത്തിയത്. ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഡിഎസ്പി. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
അതേസമയം ചിത്രം സൺ നെക്സ്റ്റിൽ സ്ട്രീം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വിജയ് സേതുപതിയെയും അനുകീർത്തിയെയും കൂടാതെ പ്രഭാകർ, പുഗഴ്, ഇളവരശു, ജ്ഞാനസംമന്ധൻ, ദീപ, സിംഗംപുലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. പൊൻറാം ആണ്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാർത്തികേയൻ സന്താനം ആണ്.
ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. വരികൾ: യുഗഭാരതി, പൊൻറാം, വിജയ് മുതുപാണ്ടി, എഡിറ്റർ: വിവേക് ഹർഷൻ, കലാസംവിധാനം: കെ.വീരസമർ, ചീഫ് കോ-ഡയറക്ടർമാർ: വിജയ് മുതുപാണ്ടി, വി.മുത്തുകുമാർ, വസ്ത്രാലങ്കാരം: രാധിക ശിവ
മേക്കപ്പ്: പി.എസ്. കുപ്പുസാമി, VFX: ആർ.ഹരിഹര സുതൻ (ലോർവൻ സ്റ്റുഡിയോസ്), ഓഡിയോഗ്രഫി: ടി.ഉദയ് കുമാർ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കൊറിയോഗ്രാഫർ: ദിനേശ് - ഷെരീഫ്, പ്രോ: നികിൽ മുരുകൻ, സ്റ്റിൽ: സുരേഷ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ 24AM, പ്രൊഡക്ഷൻ കൺട്രോളർ: കോവൈ വി.വിജയകുണർ, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർമാർ: മദൻ ഷൺമുഖം, ആർ.രാജ്കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എം.ഗോവിന്ദരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.അശോക് നാരായണൻ, അസോസിയേറ്റ് പ്രൊഡ്യൂസർ: പവൻ നരേന്ദ്ര, സഹനിർമ്മാതാക്കൾ: കൽരാമൻ, എസ് സോമസേഗർ, കല്യാണ് സുബ്രഹ്മണ്യൻ, മാർക്കറ്റിംഗ് ഹെഡ്: സെന്തിൽ മുരുകൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...