കൊച്ചി : മലയൻകുഞ്ഞിന് ശേഷം മലയാളത്തിലെ തന്റെ രണ്ടാമത്തെ പ്രൊഡക്ഷൻ അപ്ഡേറ്റുമായി നടൻ ഫഹദ് ഫാസിൽ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരി നിർമിക്കുന്ന ഹാനുമാൻ ഗിയർ എന്ന ചിത്രമാണ് നടൻ തന്റെ അടുത്ത സിനിമയായി പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലായളത്തിന് പുറമെ ദക്ഷിണേന്ത്യലെ മറ്റ് ഭാഷകളിലും ചിത്രം നിർമിക്കും. ടോപ് ഗിയർ എന്നാണ് മറ്റ് ഭാഷകളിൽ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ദിലീപ് ചിത്രം വില്ലാളിവീരന്‍ ശേഷം സൂപ്പർ ഗുഡ് ഫിലിംസ് മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് ഹനുമാൻ ഗിയർ. വില്ലാളിവീരന്റെ സംവിധായകൻ സുധീഷ് ശങ്കർ തന്നെയാണ് ഹനുമാൻ ഗിയർ സംവിധാനം ചെയ്യുന്നത്. നിർമാതാവ് ആർ.ബി ചൗധരിയുടെ മക്കളായ തമിഴ് താരം ജീവയും ജിതൻ രമേശും ചിത്രത്തിന്റെ ഭാഗമായേക്കും. സൂപ്പർ ഗുഡ് ഫിലിംസിന്റെ 95-ാം ചിത്രമാണ് ഹനുമാൻ ഗിയർ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.
ALSO READ : Varaal Teaser : പൃഥ്വിരാജിന്റെ ശബ്ദത്തിൽ അനൂപ് മേനോൻ ചിത്രം വരാലിന്റെ ടീസർ; റിലീസ് തീയതി പ്രഖ്യാപിച്ചു
. @SuperGoodFilms_ Production No 96
Starring Powerhouse Talent #FahadhFaasil all set to kick-start shoot.#HanumanGear #TopGear@JithanRamesh @JiivaOfficial @chinnasamy73 #SudheeshSankar@RIAZtheboss @CtcMediaboy pic.twitter.com/046lPtUl8a— Super Good Films (@SuperGoodFilms_) September 8, 2022
കഴിക്കൻ മലയിലെ ഒരു മഡ്ഡ്റൈഡർ കഥാപാത്രത്തെയായിരിക്കും ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. പണ്ട് കാലത്തെ ജീപ്പുകളിൽ ഫോർ വീൽ ഡ്രൈവിലേക്ക് കടക്കുന്നതിന് വേണ്ടി പ്രത്യേക ഒരു ഗിയർ സംവിധാനമേർപ്പെടുത്തും അതിനെ ഹനുമാൻ ഗിയർ (ടോപ് ഗിയർ) എന്നാണ് വിളിക്കുന്നത്. ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ കയറി കൈ ഉയർത്തി നിൽക്കുന്ന ഫഹദിനെയാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഫഹദ് മറ്റൊരു സിനിമ അപ്ഡേറ്റ് പങ്കുവച്ചിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയുടെ സംവിധായകൻ അൽത്താഫ് സലീം ഒരുക്കുന്ന ഓടും കുതിര ചാടും കുതിര എന്ന സിനിമയുമായിട്ടാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. തല്ലുമാലയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രമാണിത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.