കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് 2019ൽ ഒരുക്കിയ ചിത്രമാണ് കൈതി. ബോക്സ് ഓഫീസിലടക്കം വമ്പൻ ഹിറ്റ് നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കാർത്തി. കൈതി 2 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നതാണെന്ന് കാർത്തി പറഞ്ഞു. എന്നാൽ തലൈവർ 171ന്റെ ചിത്രീകരണം മൂലമാണ് താമസിക്കുന്നതെന്ന് ജപ്പാൻ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ കാർത്തി പറഞ്ഞു.
ലിയോയ്ക്ക് ശേഷം കൈതി 2 ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന് ശേഷമെ കൈതി 2 ചിത്രീകരണം തുടങ്ങുകയുള്ളൂ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ വിക്രം, റോളക്സ്, ലിയോ തുടങ്ങിയ കഥാപാത്രങ്ങളെ എല്ലാം ഉൾപ്പെടുത്താൻ സ്പേസ് ഉള്ള ചിത്രമാണ് കൈതി 2 എന്നാണ് ലോകേഷ് പറഞ്ഞത്.
Also Read: Amala Paul Marriage: 'ജീവിതകാലം മുഴുവൻ കൈകോർത്ത് നടക്കും'; അമല പോളും ജഗതും വിവാഹിതരായി
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമായ കൈതിയുടെ പത്തിരിട്ടി ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്ന് നിർമാതാവ് അറിയിച്ചിരുന്നു. ദില്ലി എന്ന ജയിൽ വാസം കഴിഞ്ഞെത്തുന്ന മുൻ കുറ്റവാളിയുടെ വേഷത്തെയാണ് കൈതിയിൽ കാർത്തി അവതരിപ്പിച്ചിരുന്നത്. എൽസിയുവിന്റെ രണ്ടാമത്തെ ചിത്രമായ വിക്രം അവസാനിക്കുന്നത് കൈതി 2ലേക്കും മറ്റ് പല ഭാഗങ്ങളിലേക്കുമുള്ള സൂചനയായിട്ടാണ്.
അതേസമയം ജപ്പാൻ ആണ് കാർത്തിയുടേതായി റിലീസിന് തയാറെടുത്തിരിക്കുന്ന ചിത്രം. കാർത്തിയുടെ 25-മത്തെ സിനിമയാണ് ജപ്പാൻ. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 2 മണിക്കൂർ 36 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. നവംബർ 10ന് കാർത്തി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. തമിഴ്, തലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...