കൊച്ചി : മലയാള സിനിമ മേഖലയെ സങ്കടത്തിലാഴ്ത്തികൊണ്ടാണ് കൊച്ചുപ്രേമന്റെ മരണ വാർത്ത എത്തുന്നത്. പ്രത്യേക സംസാരശൈലിയും അതിലൂടെയുള്ള നർമ്മത്തിൽ നമ്മെ ചിരിപ്പിച്ച് നടന്റെ വിയോഗത്തിൽ മലയാള സിനിമയെ ഒന്നടങ്കമാണ് ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്. പ്രിയനടന്റെ വേർപാടിൽ പ്രമുഖ താരങ്ങൾ ആദരാഞ്ജിലകൾ അർപ്പിക്കുകയും ചെയ്തു. കൊച്ചുപ്രേമന്റെ വേർപാട് തനിക്ക് തീരനഷ്ടമാണ് സൃഷ്ടിച്ചിക്കുന്നതെന്ന് നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചതുമായി നടനുമായി തനിക്ക് കോളജ് കാലം മുതൽക്കെ ബന്ധമുണ്ടായിരുന്നുയെന്ന് മോഹൻലാൽ. കൊച്ചുപ്രേമന്റെ വേർപാട് തനിക്ക് വ്യക്തപരമായ തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആറാട്ട് എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും അവസാനമായി ഒന്നിച്ച് അഭിനയിച്ചതെന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ALSO READ : Kochu Preman: മച്ചമ്പീ...ആ വിളിയിൽ തിരിച്ചറിഞ്ഞ പേര്; കൊച്ചു പ്രേമൻ
മോഹൻലാലന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങൾ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിൻ്റെ വേർപാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
ഇന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കൊച്ചുപ്രേമന്റെ അന്ത്യം. ശാരീരിക ബുദ്ധിമുട്ടകളെ തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹാസ്യ താരമായി സിനിമയിൽ നിരവധി വേഷങ്ങളാണ് അദ്ദേഹം ചെയ്തത്. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. കേരള തിയേറ്റേഴ്സിലും വെഞ്ഞാറമൂട് സംഘചേതനയിലും നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഏഴു നിറങ്ങൾ നിറങ്ങൾ എന്ന സിനിമയിലേക്കെത്തുന്നത്. പിന്നീട് രാജസേനൻ ചിത്രങ്ങളിലൂടെ മുൻനിര ഹാസ്യതാരമായി. 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.കെ എസ് പ്രേംകുമാർ എന്നായിരുന്നു കൊച്ചുപ്രേമന്റെ പൂർണനാമം. നടി ഗിരിജ പ്രേമനാണ് ഭാര്യ, ഏക മകൻ ഹരികൃഷ്ണൻ. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്കാരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...