Kushi Movie : ഖുഷി ഇനി തിയറ്ററുകളിലേക്ക്; വിജയ ദേവരക്കൊണ്ട സാമന്ത ചിത്രത്തിന് പാക്കപ്പ്

Kushi Movie Updates : 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 08:59 PM IST
  • സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ 'ഖുഷി' സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.
  • 'ഖുഷി'യിലെ മുന്‍പ് പുറത്തിറങ്ങിയ 'എന്‍ റോജാ നീയേ', 'ആരാധ്യ' എന്നീ ഗാനങ്ങള്‍ ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.
  • യുട്യൂബില്‍ നൂറു മില്യണോളം വ്യൂസാണ് രണ്ടു ഗാനങ്ങളും കൂടി നേടിയത്.
  • മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Kushi Movie : ഖുഷി ഇനി തിയറ്ററുകളിലേക്ക്; വിജയ ദേവരക്കൊണ്ട സാമന്ത ചിത്രത്തിന് പാക്കപ്പ്

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ഖുഷി'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഷൂട്ടിംഗ് കഴിഞ്ഞ വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അറിയിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും ഷൂട്ടിംഗ് പൂര്‍ത്തിയായ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും  ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ 'ഖുഷി' സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും. 'ഖുഷി'യിലെ മുന്‍പ് പുറത്തിറങ്ങിയ 'എന്‍ റോജാ നീയേ', 'ആരാധ്യ' എന്നീ ഗാനങ്ങള്‍ ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. യുട്യൂബില്‍ നൂറു മില്യണോളം വ്യൂസാണ് രണ്ടു ഗാനങ്ങളും കൂടി നേടിയത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.  നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. 

ALSO READ : Keerthy Suresh : കീർത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു; പേര് കന്നിവെടി

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. 

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News