Oscar 2024: ഓസ്ക‍ർ ചുരുക്കപ്പട്ടികയിൽ നിന്ന് '2018' പുറത്ത്

2018 Malayalam movie: ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് 15 സിനിമകളാണ്. 88 സിനിമകളിൽ നിന്നാണ് 15 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 10:51 AM IST
  • 2018-ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018
  • തിയേറ്ററുകളിൽ 2018 വലിയ സാമ്പത്തിക വിജയം നേടിയിരുന്നു
Oscar 2024: ഓസ്ക‍ർ ചുരുക്കപ്പട്ടികയിൽ നിന്ന് '2018' പുറത്ത്

ഓസ്കറിൽ നിന്ന് മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം '2018' പുറത്ത്.  ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് 15 സിനിമകളാണ്. 88 സിനിമകളിൽ നിന്നാണ് 15 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. 2018-ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018.

തിയേറ്ററുകളിൽ 2018 വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. അതേസമയം ഡോകുമെൻ്ററി വിഭാഗത്തിൽ 'ടു കിൽ എ ടൈഗർ' ചുരുക്കപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' കഴിഞ്ഞ വർഷം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, 2023ലെ ഓസ്കാർ നോമിനേഷൻ നേടുന്നതിൽ ചിത്രം പരാജയപ്പെട്ടു.

ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി നാമനിർദേശം ചെയ്യപ്പെട്ടതിൽ ആദ്യ അഞ്ചിൽ ഇടം നേടിയ അവസാന ചിത്രം 'ലഗാൻ' ആയിരുന്നു. 2001-ൽ അശുതോഷ് ഗോവാരിക്കർ ഒരുക്കിയ ചിത്രമാണ് 'ലഗാൻ'. അതേസമയം, 96-ാമത് അക്കാദമി അവാർഡിനുള്ള ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ അടുത്ത റൗണ്ടായ വോട്ടിങ്ങിലേക്ക് 15 സിനിമകൾ കടക്കും.

ALSO READ: രാജ് ബി ഷെട്ടിയുടെ 'ടോബി' സോണി ലിവിൽ

വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഇംഗ്ലീഷ് സബ്ടൈറ്റിലോടെ അക്കാദമിയിൽ പ്രദർശിപ്പിക്കും. അക്കാദമി അംഗങ്ങളായ എല്ലാവർക്കും ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ തിരഞ്ഞെടുക്കാം.

രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ഒമ്പത് സിനിമകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഇത്തരത്തിൽ 'ഷോർട് ലിസ്റ്റ്' ചെയ്യപ്പെട്ട ചിത്രങ്ങളിൽ നിന്ന് അഞ്ച് ചിത്രങ്ങൾ തിരഞ്ഞെടുക്കും. 30 പേരടങ്ങുന്ന പ്രത്യേക സമിതിയാണ് ഈ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഓസ്കർ നോമിനേഷനായി 'മികച്ച വിദേശ ചിത്രം' എന്ന വിഭാഗത്തിൽ ഈ ചിത്രങ്ങളാണ് മത്സരിക്കുക. ജനുവരി 23ന് എല്ലാ വിഭാഗങ്ങളിലെയും അന്തിമ നോമിനേഷനുകൾ പ്രഖ്യാപിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News