ധ്യാൻ ശ്രീനിവാസനും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന നദികളിൽ സുന്ദരി യമുന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. ധ്യാനും അജു വർഗീസും നേർക്കുനേർ നിൽക്കുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളിയാണ് ചിത്രം അവതരിപ്പിക്കുന്നത്. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
കോമഡി ചിത്രമെന്ന സൂചനയാണ് മോഷന്‍ പോസ്റ്ററിലും നിന്നും ലഭിക്കുന്നത്. അജു വര്‍ഗീസും ധ്യാനും നേര്‍ക്കുനേര്‍ വരുന്ന പോസ്റ്റര്‍ ആദ്യ കാഴ്ചയില്‍ തന്നെ ചിരിയുണര്‍ത്തുന്നുണ്ട്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്, വിദ്യാധരന്, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
ALSO READ : War 2 : വാർ 2ൽ ടൈഗർ ഷ്റോഫില്ല, പകരം ജൂനിയർ എൻടിആർ; ഹൃത്വിക് റോഷൻ ചിത്രത്തിന്റെ സംവിധായകനെയും മാറ്റി
സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന് ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന് രാധാകൃഷ്ണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം -അജയന് മങ്ങാട്. മേക്കപ്പ് -ജയന് പൂങ്കുളം കോസ്റ്റ്യും - ഡിസൈന്‍ -സുജിത് മട്ടന്നൂര്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - പ്രിജിന് ജെസ്സി. പ്രോജക്ട് ഡിസെെന്‍ അനിമാഷ്, വിജേഷ് വിശ്വം. ഫിനാന്‍സ് കണ്ട്രോളര്. അഞ്ജലി നമ്പ്യാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ് പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്., അനീഷ് നന്ദി പുലം. പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, പി.ആര്.ഒ - വാഴൂര്‍ ജോസ്. ആതിര ദില്‍ജിത്ത്. ഫോട്ടോ - സന്തോഷ് പട്ടാമ്പി. ഡിജിറ്റൽ മാർക്കറ്റിംഗ് യെല്ലോ ടൂത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...