Director Manu James : നാൻസി റാണി സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

Director Joseph  Manu James : മനുവിന്റെ മരണ വാർത്ത നാൻസി റാണി സിനിമയുടെ അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു,  

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 06:15 PM IST
  • അഹാന കൃഷ്ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് നാൻസി റാണി
  • 31 വയസായിരുന്നു
  • സംസ്കാരം നാളെ വൈകിട്ട് കുറവിലിങ്ങാട്ടെ പള്ളിയിൽ വെച്ച്
Director Manu James : നാൻസി റാണി സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

നാൻസി റാണി എന്ന സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു. അഹാന കൃഷ്ണ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് നാൻസി റാണി. മനു ജെയിംസിന്റെ മരണം ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ജോൺ ഡബ്ലിയു വർഗീസ് സ്ഥിരീകരിക്കുകയും ചെയ്തു.  മനു ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് സംവിധായകന്റെ മരണമെന്ന് നാൻസി റാണിയുടെ നിർമാതാവ് ഫേസ്ബുക്കിൽ കുറിച്ചു.

31കാരനായ മനു കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. നാളെ ഫെബ്രുവരി 26ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന പളള്ളിയിൽ മനുവിന്റെ മൃതദേഹം സംസ്കരിക്കും. നയനയാണ് ഭാര്യ. രണ്ട് വർഷം മുമ്പ് മനു സംവിധായകനായ നാൻസി റാണിയുടെ ചിത്രം പ്രഖ്യാപിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലെത്തിയിരുന്നു. 

ALSO READ : സിനിമാതാരം ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു

മനുവിന്റെ മരണം ഒട്ടും വിശ്വസിക്കാനാകുന്നില്ലയെന്ന് നാൻസി റാണിയുടെ നിർമാതാവ്

മനസ്സും ശരീരവും വിറങ്ങലിച്ചു നിൽക്കുകയാണ് .... എന്താണ് എഴുതുക ???
തികച്ചും യാദൃച്ഛികമായിട്ടാണ് മനുവിനെ പരിചയപെടുന്നത്. ആ പരിചയം ഞങ്ങൾ അറിയാതെ വളർന്ന ആത്‌മ ബന്ധമായി എന്ന് പറയുന്നതാവാം ഒന്ന് കൂടി  ഉചിതം ... അത് നാൻസി റാണി എന്ന സിനിമയുടെ ഭാഗമാക്കി എന്നെ മാറ്റുകയായിരുന്നു ..
ഒത്തിരി സിനിമ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാർഥ വേഷത്തിലായിരുന്നു ... നിരവധി മലയാള സിനിമ നടന്മാരെ അണിനിരത്തി പൂർത്തിയായ നാൻസി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാൻ ദിവസങ്ങൾ മാത്രം ബാക്കി നിർത്തിയാണ് മനു മരണത്തിന്റെ കരങ്ങളിൽ അമർന്നു പോയത് ... 
ഇത് ഞങ്ങൾക്ക് തീരാ നഷ്ടമാണ് .. സ്വപ്നങ്ങൾ ബാക്കിയാക്കി മനു നടന്നു മറയുമ്പോൾ , നിങ്ങൾ ചെയ്തു പൂർത്തിയാക്കിയ നിങ്ങളുടെ സ്വ്പ്നം , നാൻസി റാണി എന്ന പ്രഥമ ചിത്രം ജന ഹൃദയങ്ങൾ കിഴടക്കും ... ആ ഒരൊറ്റ ചിത്രം മലയാള കരയിൽ നിങ്ങൾക്ക് അമർത്യത നേടിത്തരും ... തീർച്ച !!! 
അടുത്ത നിമിഷം എന്തു എന്ന് ഉറപ്പില്ലാത്ത മനുഷ്യ  ജീവിതത്തിനു മുൻപിൽ നമ്ര ശിരസ്കനായി ഒരു പിടി ബാഷ്പാഞ്ജലി ...

ജോൺ ഡബ്ലിയു വർഗീസ്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News