Pantham Movie: മെക്കാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം; 'പന്തം' ചിത്രീകരണം തുടങ്ങി

പുതുമുഖങ്ങളായിട്ടുള്ള നിരവധി പേരെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നിലമ്പൂര്‍ വഴിക്കടവിൽ സിനിമയുടെ ചിത്രീകരണം തുടങ്ങി.   

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 07:54 PM IST
  • അജു അജീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ്‌ പി ടിയും റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി എസും ചേര്‍ന്നാണ് നിര്‍മ്മാണം.
  • പുതുമുഖങ്ങളായ വിഷ്ണു മുകുന്ദൻ, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Pantham Movie: മെക്കാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം; 'പന്തം' ചിത്രീകരണം തുടങ്ങി

മെക്കാർട്ടിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പന്തം. സിനിമയുടെ ചിത്രീകരണം തുടങ്ങി. പ്രശസ്ത സംവിധായകനും മാക്ട സംഘടനയുടെ ചെയര്‍മാനുമാണ് മെക്കാര്‍ട്ടിന്‍. നിലമ്പൂര്‍ വഴിക്കടവിലാണ് ചിത്രീകരണം തുടങ്ങിയത്. അജു അജീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ്‌ പി ടിയും റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി എസും ചേര്‍ന്നാണ് നിര്‍മ്മാണം.

പുതുമുഖങ്ങളായ വിഷ്ണു മുകുന്ദൻ, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. പ്യാലി, ത്രയം, ഹയ എന്നീ സിനിമകളുടെ ചായാഗ്രാഹകൻ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംവിധായകൻ അജു അജീഷ്‌ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. ഷിനോജ്‌ ഈനിക്കൽ, അഡീഷണൽ സ്ക്രീൻപ്ലേ ഗോപിക കെ ദാസ്‌. സംഗീതം, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് എബിൻ സാഗർ ആണ്. ഗാനരചന അനീഷ്‌ കൊല്ലോളി, സുധി മറ്റത്തൂർ, കലാ സംവിധാനം സുബൈർ പാങ്ങ്, സൗണ്ട് ഡിസൈനർ റോംലിൻ മലിച്ചേരി, റീ-റെക്കോർഡിങ്ങ് മിക്സ് ഔസേപ്പച്ചൻ വാഴക്കാല, അസോസിയേറ്റ് ഡയറക്ടർ മുർഷിദ് അസീസ്.

Also Read: Christopher Movie: ക്രിസ്റ്റഫറിലെ വില്ലനെ അവതരിപ്പിച്ച് ടീം; മാസ് ലുക്കിൽ വിനയ് റായ്, ക്യാരക്ടർ പോസ്റ്റ

 

മേക്കപ്പ് ജോഷി ജോസ്, വിജേഷ് കൃഷ്ണൻ, വസ്ത്രാലങ്കാരം ശ്രീരാഖി, കാസ്റ്റിംഗ് ഡയറക്ടർ സൂപ്പർ ഷിബു, കൊറിയോഗ്രാഫി കനലി, അസോസിയേറ്റ് എഡിറ്റർ വിപിൻ നീൽ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് വൈഷ്ണവ് എസ് ബാബു, വിഷ്ണു വസന്ത, ആദിൽ തുളുവത്ത്, ഉമർ ഷാറൂഖ്, ടൈറ്റിൽ അനിമേഷൻ വിജിത് കെ ബാബു, സ്റ്റിൽസ് യൂനുസ് ഡാക്‌സോ, വി പി ഇർഷാദ്, പി ആർ ഒ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News