പത്തൊൻപതാം നൂറ്റാണ്ട് ഓണം റിലീസായി എത്തുമ്പോൾ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന കഥാപാത്രമായി പടവീടൻ നമ്പി മാറും. ഒരുസമയത്ത് മലയാള സിനിമയിൽ തനിക്ക് അവസരങ്ങൾ കിട്ടില്ലെന്ന് പറഞ്ഞ സുദേവ് നായർ ഇപ്പോൾ മലയാള സിനിമാ ലോകത്ത് നിറസാന്നിധ്യമായി മാറുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിനെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സുദേവ് സംസാരിക്കുന്നു....
●പത്തൊൻപതാം നൂറ്റാണ്ട് ചിത്രീകരണം തുടങ്ങുന്ന സമയത്ത് സുദേവിന് പേടിയുണ്ടായിരുന്നോ?
വിനയൻ സാറിന്റെ കൂടെ ഞാൻ ഇതിന് മുൻപ് വർക്ക് ചെയ്തിട്ടില്ല. എനിക്ക് എപ്പോഴും പീരിയഡ് സിനിമ ഒരു റിസ്കി സംഭവമായി തോന്നിയിട്ടുണ്ട്. വിനയൻ സാറിന്റെ സിനിമ ആയതുകൊണ്ട് ഞാൻ കൂടുതൽ ആലോചിച്ചില്ല. എന്നാലും ഞാൻ സെറ്റിൽ എത്തിയപ്പോൾ തന്നെ മനസ്സിലായി അദ്ദേഹം ഫുൾ കൻട്രോളിൽ ആണെന്ന്. പീരിയഡ് സിനിമയ്ക്ക് ഒരു ഗ്രാമറുണ്ട്. അത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പ്രശ്നമാണ്. അത് കറക്ടായിട്ട് അദ്ദേഹം ചെയ്തിട്ടുണ്ട്. ടീസറും ട്രെയിലറും കണ്ടപ്പോൾ ഞാൻ ഇത്രയും ഒന്നും വിചാരിച്ചില്ല. ഞങ്ങൾ ആരും പടം മുഴുവനായി കണ്ടിട്ടില്ല. തീയേറ്ററിൽ ഓഡിയൻസിന്റെ ഒപ്പം തന്നെ കാണാനാണഅ എല്ലാവരും നിൽക്കുന്നത്.
ALSO READ: Siju Wilson: ഭാഗ്യമല്ല... ആഗ്രഹിച്ച് എത്തിയതാണ്; 12 വർഷത്തെ സിനിമാ ജീവിതം പറഞ്ഞ് സിജു വിൽസൻ
● വിനയൻ സാറിന്റെ കാൾ വന്നപ്പോൾ മുതൽ സുദേവ് റെഡിയായിരുന്നു സിനിമയ്ക്ക്?
അതേ. ഞാൻ വേറെ കൂടുതൽ ഒന്നും ചിന്തിച്ചില്ല. വിനയൻ സർ എന്നോട് പറഞ്ഞത് ഇതിൽ കുറച്ച് ആക്ഷൻ ഉണ്ടെന്നും സിജു ആണ് നായകൻ എന്നുമാണ്. അപ്പോൾ ഞാൻ ചിന്തിക്കുന്നത് സിജു ആക്ഷൻ ഒക്കെ ചെയ്യുമോ എന്നായിരുന്നു. സിജുവിന്റെ കൂടെ ഞാൻ ആക്ഷൻ ചെയ്താൽ ഞാൻ ആയിരിക്കണ്ടേ ഹീറോ എന്നൊക്കെ ആയിരുന്നു ഞാൻ ചിന്തിച്ചത്. എന്നാൽ സിജു നല്ലവണ്ണം ട്രെയിൻ ചെയ്തു. അതുകൊണ്ട് തന്നെ ഞങ്ങൾ രണ്ട് പേരുടെയും കോമ്പിനേഷൻ കെമിസ്ട്രി എല്ലാം വർക്ക് ഔട്ട് ആയി.
●മലയാള സിനിമയ്ക്ക് പറ്റിയ ആൾ അല്ല സുദേവ് എന്ന് ആദ്യം ഉണ്ടായിരുന്നല്ലോ. പിന്നീട് പ്രൂവ് ചെയ്യുക എന്നത് അത്യാവശ്യമായിരുന്നോ?
അങ്ങനെ ആദ്യം ഉണ്ടായിരുന്നു എന്നത് സത്യമാണ്. പിന്നെ എനിക്ക് കിട്ടുന്ന വേഷങ്ങൾ പോലെ ഇരിക്കും. അതിൽ ഞാൻ എന്റെ ബെസ്റ്റ് കൊടുത്തപ്പോൾ എന്നെ ആളുകൾ അഭിനന്ദിച്ചു. അങ്ങനെ മാത്രമേ പ്രൂവ് ചെയ്യാൻ കഴിയു. ആദ്യമൊക്കെ ഓരോ സിനിമകളിലും ഓരോ സീനുകൾ മാത്രമേ എനിക്ക് കിട്ടിയിരുന്നുള്ളൂ. അതിൽ നിന്നെല്ലാം ഞാൻ പോപ്പുലറായി. ഇപ്പോഴും ചെറിയ പ്രശ്നമുണ്ട്. എന്റേത് ടിപ്പിക്കൽ മലയാളി ലുക്ക് അല്ല. ഒരു അർബൻ ടച്ച് ഉണ്ട്. ഇപ്പോൾ ഞാൻ ഔട്സൈഡർ അല്ല. മുൻപ് വില്ലനായി മാത്രമേ എന്നെ കണ്ടിരുന്നുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...