Sneha and Prasanna: സ്നേഹയും പ്രസന്നയും വിവാഹ മോചിതരായോ?

ദിവസങ്ങളായി താര ദമ്പതികൾ പൂർണമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നായിരുന്നു വാർത്തകൾ

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 10:06 AM IST
  • കുറച്ച് ദിവസങ്ങളായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നായിരുന്നു റിപ്പോർട്ട്
  • സ്നേഹ തന്നെ വിവാഹമോചന വാർത്തകൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്
  • ഏറ്റവും പുതിയ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു
Sneha and Prasanna: സ്നേഹയും പ്രസന്നയും വിവാഹ മോചിതരായോ?

തമിഴിലെ സെലിബ്രിറ്റി ദമ്പതികളാണ് നടി സ്നേഹയും പ്രസന്നയും തങ്ങളുടെ മനോഹര ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ഇരുവരും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരുടെ കെമിസ്ട്രി ആരെയും അസൂയപ്പെടുത്തുന്നതാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ താര ദമ്പതികൾക്കിടയിൽ കാര്യങ്ങൾ അത്ര ശരിയല്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ പ്രചരിച്ചിരുന്നു. വിവാഹമോചനത്തിലേക്ക് എത്തി എന്ന റിപ്പോർട്ടുകൾ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ സ്നേഹ തന്നെ പ്രസന്നയുമായുള്ള വിവാഹമോചന വാർത്തകൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് കാരം അത് വ്യക്തമാക്കിയത്. ട്വിന്നിങ്ങ് "ട്വിനിംഗ്... ഹാപ്പി വീക്കെൻഡ്" എന്നായിരുന്നു പോസ്റ്റിൽ.

 

 

2012ൽ വിവാഹിതരായ സ്നേഹക്കും പ്രസന്നക്കും രണ്ട് കുട്ടികളുണ്ട്. 2009-ൽ ത്രില്ലർ ചിത്രമായ അച്ചബേഡുവിലാണ് പ്രസന്നയും സ്നേഹയും ബിഗ് സ്‌ക്രീനിൽ ജോഡികളായി എത്തുന്നത്. ഷൂട്ടിംഗിനിടെ ഇവർ പരസ്പരം പ്രണയത്തിലായിരുന്നു. 2011 നവംബർ 9-നാണ് പ്രസന്ന ഇവരുടെ വിവാഗം പ്രഖ്യാപിച്ചത്. താനും സ്നേഹയും മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഉടൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നായിരുന്നു പ്രസന്ന പറഞ്ഞത്.

അങ്ങനെ ഒരു നിാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയാണ് സ്നേഹയുടെ സിനിമയിലെ അരങ്ങേറ്റം. 2001ൽ പ്രിയമൈന നീക്കു എന്ന ചിത്രത്തിലൂടെയാണ് അവർ ടോളിവുഡിൽ എത്തുന്നത്. ധനുഷ് നായകനായ പട്ടാസിലാണ് സ്നേഹ അവസാനമായി അഭിനയിച്ചത്. 2020 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News