കൊച്ചി: ഉപ്പും മുളകും, ചക്കപ്പഴം, മറിമായം തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയമായ താരമാണ് എസ്.പി ശ്രീകുമാർ. അടുത്തിടെയാണ് കുടുംബപ്രേക്ഷരെ ഞെട്ടിച്ചുകൊണ്ട് ഉപ്പും മുളകും താരങ്ങളായ ബിജുസോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ കേസെടുത്തത്.
അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന നടിയായിരുന്നു പരാതിക്കാരി. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇപ്പോഴിതാ വിവാദങ്ങളെല്ലാം കെട്ടടങ്ങിയ ശ്രീകുമാർ നടത്തിയ പ്രതികരണം ശ്രദ്ധിക്കപ്പെടുകയാണ്. 'ആത്മ സഹോ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
Read Also: പി സി ജോർജ് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തനിക്കെതിരെയുള്ള ഈ വാർത്ത ആദ്യം കണ്ടതും ആശ്വസിപ്പിച്ചതും ഭാര്യ സ്നേഹയാണെന്നാണ് ശ്രീകുമാർ അഭിമുഖത്തിൽ പറഞ്ഞത്. 'ഞങ്ങൾ അന്നൊരു ഉൽസവത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ വെച്ച് സ്നേഹയുടെ ഫോണിലേക്കാണ് ആദ്യം ഈ മെസേജ് വരുന്നത്.
അതു കണ്ടയുടൻ അവളെന്നെ കെട്ടിപ്പിടിക്കുകയാണ് ആദ്യം ചെയ്തത്. ഞാൻ അഭിനയിക്കുന്ന എല്ലാ സീരിയലുകളുടെയും സെറ്റിൽ എന്നോടൊപ്പം സ്നേഹ വരാറുണ്ട്. അവിടെയുള്ള എല്ലാവരുമായും അവൾ സൗഹൃദം സ്ഥാപിക്കാറുമുണ്ട്. ഇങ്ങനെയൊരു കാര്യം സംഭവിക്കില്ലെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. എന്നാൽ ഇത്തരം കേസുകളിൽ പെട്ടുപോകുന്ന ഒരുപാട് പേരുണ്ട്. ഇതുപോലെ വ്യാജമായി മറ്റുള്ളവരെ കുടുക്കാമെന്ന് വിചാരിക്കുന്നവരുണ്ട്.
ഇങ്ങനെയുള്ള സന്ദഭങ്ങളിൽ നമ്മളെ അറിയാത്ത ഒരു ഭാര്യയാണ് കൂടെയുള്ളതെങ്കില്‍ നമ്മൾ തകര്‍ന്ന് പോകും. കുടുംബത്തെയും കൂട്ടുകാരെയുമൊക്കെ പറഞ്ഞ് മനസിലാക്കാന്‍ പറ്റാതെ വരും. പക്ഷേ ഈ പ്രശ്‌നം വന്നപ്പോൾ സ്നേഹ എന്റെ കൂടെ നില്‍ക്കുകയാണ് ചെയ്തത്. സംഭവം എന്താണെന്നു ചോദിച്ച് സുഹൃത്തുക്കള്‍ പോലും ഇതുവരെ വിളിച്ചിട്ടില്ല. കാരണം ഞാനെന്താണ് ചെയ്യുന്നതെന്നും എവിടെയൊക്കെയാണ് പോകുന്നതെന്നുമൊക്കെ അവര്‍ക്ക് അറിയാം. ഒന്നും ഒളിച്ച് വയ്ക്കേണ്ട കാര്യമില്ല', ശ്രീകുമാര്‍ പറഞ്ഞു.
മറിമായത്തിൽ ശ്രീകുമാറിനൊപ്പം അഭിനയിച്ച നടി സ്നേഹയെയാണ് ശ്രീകുമാർ വിവാഹം ചെയ്തത്. ശ്രീകുമാറിന് എതിരെ ആരോപണം വന്നപ്പോൾ സ്നേഹ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റുകളുമായി എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.