Vettaiyan Pirated Print: 'വേട്ടയനും' വ്യാജനെത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വ്യാജപതിപ്പ് പുറത്ത്

ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയൻ.      

Written by - Zee Malayalam News Desk | Last Updated : Oct 11, 2024, 01:54 PM IST
  • റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തുവന്നുവെന്നാണ് റിപ്പോർട്ട്.
  • തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് വേട്ടയന്റെ വ്യാജ പതിപ്പ് എത്തിയതെന്നാണ് റിപ്പോർട്ട്.
Vettaiyan Pirated Print: 'വേട്ടയനും' വ്യാജനെത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വ്യാജപതിപ്പ് പുറത്ത്

ര‍ജനീകാന്ത് നായകനായെത്തിയ ടി.ജെ ജ്ഞാനവേൽ ചിത്രമാണ് വേട്ടയൻ. ഇന്നലെ, ഒക്ടോബർ 10ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തുവന്നുവെന്നാണ് റിപ്പോർട്ട്. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് വേട്ടയന്റെ വ്യാജ പതിപ്പ് എത്തിയതെന്നാണ് റിപ്പോർട്ട്. ആരാധകർക്ക് ആവേശം നിറച്ച ചിത്രമാണ് ഇതെന്നാണ് പ്രതികരണങ്ങൾ വന്നത്. ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടുകയാണെന്നും ഫഹദും ഒപ്പം തകര്‍ത്താടിയെന്നുമാണ് വേട്ടയൻ തിയേറ്ററില്‍ കണ്ടവര്‍ പറയുന്നത്. 

ടി.ജെ ജ്ഞാനവേൽ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയൻ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിം​ഗ് തുടങ്ങി വൻ താരനിരയാണ് വേട്ടയനിൽ അണിനിരന്നത്. ചിത്രത്തിലെ 'മനസ്സിലായോ' എന്ന ഗാനം ട്രെൻഡിങ് ആയിരുന്നുന. അനിരുദ്ധ് രവിചന്ദറാണ് സം​ഗീത സംവിധായകൻ.

Also Read: Marco Update: രണ്ട് ദിവസം കൂടി കാത്തിരിക്കാം; ആ വമ്പൻ അപ്ഡേറ്റ് വരുന്നു, മാസ്സീവ്-വയലൻസുമായി 'മാർക്കോ'

 

രജനീകാന്തിന്റെ 170-ാമത്തെ ചിത്രമാണ് വേട്ടയൻ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ  സുബാസ്കരൻ നിർമ്മിക്കുന്ന സിനിമ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ തിയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News