Vikram OTT Release: 'വിക്രം' ഒടിടിയിലേക്ക്; ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

Vikram ott release: റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 23, 2022, 02:20 PM IST
  • ചിത്രം ആഗോളതലത്തിൽ 370 കോടിയിലധികം രൂപ നേടി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്
  • ഈ അവസരത്തിലാണ് ചിത്രം ഉടൻ ഒടിടിയിൽ എത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്
  • ചിത്രം ഓഗസ്റ്റ് മുതൽ ഒടിടിയിൽ ലഭ്യമാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്
  • എന്നാൽ ഇപ്പോൾ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജൂലൈ എട്ടിന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്
Vikram OTT Release: 'വിക്രം' ഒടിടിയിലേക്ക്; ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം ‘വിക്രം’ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ‘വിക്രം’. ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ് തമിഴ് ചിത്രമായ ‘വിക്രം’. ജൂലൈ എട്ട് മുതൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

ചിത്രം ആഗോളതലത്തിൽ 370 കോടിയിലധികം രൂപ നേടി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ അവസരത്തിലാണ് ചിത്രം ഉടൻ ഒടിടിയിൽ എത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ഈ ചിത്രത്തിലൂടെ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. തമിഴിലെ മികച്ച സംവിധായകരിലൊരാളായാണ് ലോകേഷിനെ നിരൂപകർ വിലയിരുത്തുന്നത്. ചിത്രം ഓഗസ്റ്റ് മുതൽ ഒടിടിയിൽ ലഭ്യമാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്, എന്നാൽ ഇപ്പോൾ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജൂലൈ എട്ടിന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘വിക്രം’ അടുത്തിടെ തമിഴ്‌നാട്ടിൽ 150 കോടിയിലധികം നേടിയ ബോക്‌സ് ഓഫീസ് റെക്കോർഡ് തകർത്തു. ചിത്രത്തിൽ നടൻ സൂര്യ അതിഥി വേഷത്തിൽ എത്തിയിരുന്നു. ‘ബാഹുബലി 2’ ആണ് അവസാനമായി 150 കോടി കടന്ന ചിത്രം. അഞ്ച് വർഷങ്ങൾക്ക് ശേഷം ഈ റെക്കോർഡ് തകർക്കുന്ന ആദ്യ ചിത്രമാണ് ‘വിക്രം’. 

വാശി നെറ്റ്ഫ്ലിക്സിന് വിറ്റത് 10 കോടിക്ക്? തീയ്യേറ്ററിൽ പ്രേക്ഷക പ്രതികരണം ഇങ്ങനെ

തീയ്യേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന വാശിയുടെ ഒടിടി തുക പുറത്തെന്ന് സൂചന. നിലവിൽ നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിൻറെ ഒടിടി അവകാശം ഉള്ളത്.  തീയറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.

വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത് കീര്‍ത്തി സുരേഷ്, ടൊവിനോ തോമസ് എന്നിവര്‍ വക്കീല്‍ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യകതയും ഇതിനുണ്ട്. നിലവിലെ സൂചനകൾ പ്രകാരം 10 കോടി രൂപക്ക് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ നെറ്റ്ഫ്ലിക്സോ ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല.

ചിത്രം വിറ്റത് റെക്കോർഡ് തുകയ്ക്കെന്നാണ് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തീയ്യേറ്ററിൽ പ്രദർശനം പൂർത്തിയാക്കിയ ശേഷം ചിത്രം താമസിക്കാതെ തന്നെ നെറ്റ്ഫ്ലിക്സിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ-17-നാണ് ചിത്രം തീയ്യേറ്ററിൽ എത്തിയത്. ഇനി ജൂലൈയിൽ സിനിമ ഒടിടിയിലും എത്തിയേക്കും.

ഒരു വലിയ ഇടവേളക്ക് ശേഷം കീർത്തി സുരേഷ് മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും വാശിക്കുണ്ട്. കീർത്തിയുടെ അച്ഛൻ സുരേഷ്കുമാറിൻറെ രേവതി കലാമന്ദിർ ആണ് ചിത്രത്തിൻറെ നിർമ്മാണം. അതേസമയം ചിത്രം ആദ്യ ദിനങ്ങളിൽ കാര്യമായ കളക്ഷൻ നേടയില്ലെന്നും റിപ്പോർട്ടുണ്ട്. റിലീസിന് മൂന്നാമത്തെ ദിവസം 87 ലക്ഷം മാത്രമാണ് ചിത്രം നേടിയ കളക്ഷൻ എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റിലീസ് ദിനത്തിൽ 27 ലക്ഷം മാത്രമായിരുന്നു പടത്തിൻറെ കേരളത്തിലെ കളക്ഷൻ.ടൊവീനോ,കീർത്തി എന്നിവർക്ക് പുറമെ റോണി ഡേവിഡ്, നന്ദു, മായ വിശ്വനാഥ്, മായ മേനോൻ, കോട്ടയം രമേശ്, ബിജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News