Abu Dhabi Job Fair: അബുദാബി ജോബ് ഫെയർ നവംബർ 14 മുതൽ 16 വരെ

Abu Dhabi Job Fair: സെൻട്രൽ ബാങ്ക് ഓഫ് യുഎഇ, എത്തിസലാത്ത്, നാഷണൽ മറൈൻ ഡ്രെഡ്ജിംഗ് കമ്പനി, അൽ ഫാഹിം ഗ്രൂപ്പ്, അൽ മസഊദ് ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ തൊഴിലുടമകൾ വാർഷിക തൊഴിൽ മേളയിൽ പങ്കെടുക്കും.

Written by - Zee Malayalam News Desk | Last Updated : Sep 16, 2022, 02:18 PM IST
  • അബുദാബി ജോബ് ഫെയർ നവംബർ 14 മുതൽ 16 വരെ
  • ജോലി അവസരങ്ങളും ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘദര്‍ശനത്തോടെ വ്യത്യസ്ത മേഖലകളിലെ പുതിയ ട്രന്റുകളും പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്
Abu Dhabi Job Fair: അബുദാബി ജോബ് ഫെയർ നവംബർ 14 മുതൽ 16 വരെ

അബുദാബി: Abu Dhabi Job Fair:  അബുദാബി ജോബ്ഫെയര്‍ നവംബര്‍ 14മുതല്‍ 16വരെ നടക്കും. ജോലി അവസരങ്ങളും ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘദര്‍ശനത്തോടെ വ്യത്യസ്ത മേഖലകളിലെ പുതിയ ട്രന്റുകളും പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജോബ് ഫെയര്‍ നടത്തുന്നത് കരിയര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യുഎഇ യുവാക്കളെ ലക്ഷ്യമിട്ടാണ്. വ്യവസായിക മേഖലകളിലെ പുത്തന്‍ ട്രന്റുകള്‍ മനസ്സിലാക്കാന്‍ എമിറേറ്റി യുവാക്കള്‍ക്ക് ഒരിടം സൃഷ്ടിക്കുക. കൂടാതെ പ്രമുഖ വ്യവസായ മേഖലകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അവസരങ്ങള്‍ അറിയാന്‍ രാജ്യത്തെ യുവാക്കളെ സഹായിക്കുക എന്നതാണ് ജോബ് ഫെയറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോര്‍മ മിഡില്‍ ഈസ്റ്റ് ഇവന്റ് മാനേജര്‍ ഫാദി ഹാര്‍ബ് ചൂണ്ടിക്കാട്ടി. 

Also Read: വിവാഹമോചിതയായ സ്ത്രീക്ക് കസ്റ്റഡി രേഖയുണ്ടെങ്കിൽ മകനൊപ്പം യാത്രചെയ്യാം; നിയമം പുതുക്കി സൗദി അറേബ്യ

അബുദാബിയില്‍ മാത്രമല്ല രാജ്യത്താകമാനമുള്ള തൊഴില്‍ അവസരങ്ങള്‍ യുവാക്കള്‍ക്കു മുന്നില്‍ തുറന്നുവെയ്ക്കാനുള്ള അവസരമാണ് ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നതിലൂടെ നിറവേറ്റുന്നതെന്നും ഫാദി ഹാര്‍ബ് പറഞ്ഞു. യുവാക്കളെ കോര്‍പ്പറേറ്റ് മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതോടൊപ്പം സംരഭകര്‍ക്കും ജോബ് ഫെയര്‍ പുതിയ അവസരങ്ങളൊരുക്കും. യുവാക്കൾക്ക് ഏറ്റവും പുതിയ വ്യവസായ ട്രെൻഡുകളെക്കുറിച്ച് പഠിക്കാനും വരാനിരിക്കുന്ന തൊഴിൽ വിപണി അവസരങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടാനും പ്രമുഖ ബിസിനസുകളുമായും ഓർഗനൈസേഷനുകളുമായും ശൃംഖല നേടാനും കഴിയുന്ന ഒരു ഇടം സൃഷ്ടിക്കാനും ഇതിലൂടെ സഹായകമാകും. ശാക്തീകരണം, വര്‍ക്ഷോപ്പുകള്‍ എന്നിങ്ങനെ വ്യത്യസ്ത വേദികള്‍ ഉള്‍പ്പെടുന്നതാണ് ജോബ്ഫെയര്‍. യുഎഇ സെന്‍ട്രല്‍ ബാങ്ക്, ഇറ്റിസാലട്, നാഷണല്‍ മറൈന്‍ഡ്രട്ജിങ്ങ് കമ്പനി, അല്‍ ഫാഹിം ഗ്രൂപ്പ്, അല്‍മസൂദ് ഗ്രൂപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് ഫെയറിലെ എക്സിബിറ്റേഴ്സ്.

Also Read: ഒന്ന് പ്രണയിക്കാൻ ചെന്നതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 

അബുദാബിയിലും യുഎഇയിലുടനീളമുള്ള കരിയർ വികസനത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.  കോർപ്പറേറ്റ് ലോകത്ത് തൊഴിലവസരങ്ങൾ കണ്ടെത്താൻ യുവാക്കളെ സഹായിക്കുന്നതിനു പുറമേ, സംരംഭകത്വത്തിനുള്ള അവസരങ്ങളും പ്രദർശനം അവതരിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News