Lionel Messi Birth: ഒരു മാസത്തിലേറെ നീണ്ട ഫുട്ബോള്‍ മാമാങ്കത്തിന് തിരശീല വീണു, 36 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം അർജന്റീന ലോകകപ്പില്‍ മുത്തമിട്ടു. അർജന്റീനയുടെ വിജയത്തില്‍ ആഹ്ലാദം പങ്കിടാന്‍ ലോകം ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്.
ഫിഫ ലോകകപ്പില്‍ ഇന്ത്യ പങ്കെടുത്തില്ല എങ്കിലും രാജ്യത്തും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. വിവിധ രാജ്യങ്ങള്‍ക്ക് പിന്തുണ നല്കുന്ന ആരാധകരെ രാജ്യത്തിന്റെ എല്ലാ കോണിലും കാണാമായിരുന്നു. ഇങ്ങകലെ കൊച്ചുകേരളത്തിലെ ലോകകപ്പ് ഫുട്ബാള്‍ ആവേശം ലോക ശ്രദ്ധ നേടിയിരുന്നു.
Also Read: Lionel Messi: ഖത്തര്‍ ലോകകപ്പില്‍ റെക്കോർഡുകൾ വാരിക്കൂട്ടി ഫുട്ബോള്‍ മിശിഹ ലയണല്‍ മെസി
അതേസമയം, അർജന്റീന ലോകകപ്പ് നേടിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ലയണല്‍ മെസി. എങ്ങും മെസിയുടെ പ്രശംസകര്‍ മാത്രം. 35 കാരനായ മെസി തന്റെ അഞ്ചാമത്തെ ലോകകപ്പ് ആണ് ഖത്തറില്‍ കളിച്ചത്. ലോകകപ്പ് നേടുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിയ്ക്കുകയാണ് മെസി തന്റെ അവസാന ലോകപ്പില്‍. ഗ്രൂപ്പില്‍ സൗദിയില്‍ നിന്നും ഏറ്റുവാങ്ങിയ പരാജയം കപ്പില്‍ മുത്തമിട്ട് അവസാനിപ്പിച്ചു മെസി...!!
ലോകമെങ്ങും മെസി വാര്‍ത്തകളില്‍ നിറയുമ്പോള്‍ രാജ്യത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് വൈറലായി മാറിയിരിയ്ക്കുകയാണ്. അതായത്, അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അസമിലാണ് ജനിച്ചതെന്നായിരുന്നു അസമിലെ ബാർപേട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ് ട്വീറ്റ് ചെയ്തത്. തന്റെ അബദ്ധം മനസിലാക്കിയ നേതാവ് ട്വീറ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയ പിടികൂടി.
"എന്റെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ. നിങ്ങളുടെ അസം ബന്ധത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു", ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയത്തിന് മെസിയെ അഭിനന്ദിക്കവേ എംപി ട്വിറ്ററിൽ കുറിച്ചു,
പിന്നീട്, ഒരു ട്വിറ്റർ ഉപയോക്താവായ ആദിത്യ ശർമ്മ അസം ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, "അതെ, അദ്ദേഹം അസമിലാണ് ജനിച്ചത്" എന്നായിരുന്നു ഖാലിഖിന്റെ മറുപടി. എന്നാല്‍, തന്റെ വിഡ്ഢിത്തം മനസ്സിലാക്കി നിമിഷങ്ങൾക്കകം എംപി ട്വീറ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി....
നിരവധി പേരാണ് എംപിയുടെ ട്വീറ്റിനോട് പ്രതികരിച്ചത്. "അതെ സർ, അവൻ എന്റെ സഹപാഠിയായിരുന്നു." ഉപയോക്താക്കളിൽ ഒരാൾ എഴുതി. 'ലോകകപ്പിന് ശേഷം മെസിയും ഭാര്യയും അസം സന്ദർശിച്ചു, നിങ്ങൾ എവിടെ നിന്നാണ് വന്നതെന്ന്, അതായത് പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കരുത്', ഉപദേശരൂപേണ മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.
പിന്നാലെ ഒരു ഉപയോക്താവ് മെസിയുടെ ആത്മഗതം ട്വീറ്റ് ചെയ്തു, "ഞാൻ ജനിച്ചത് അസമിൽ ആണെന്ന് ഇന്ന് ഞാൻ മനസ്സിലാക്കി," . എംപിയുടെ ട്വീറ്റിന് നിമിഷങ്ങള്‍ക്കകം ലഭിച്ച പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...