FIFA Ban : ഫിഫ വിലക്കിൽ ബ്ലാസ്റ്റേഴ്സിന് യുഎഇയിൽ തിരിച്ചടി; പ്രീ-സീസൺ മത്സരങ്ങൾ എല്ലാം റദ്ദാക്കി

Kerala Blasters FC Pre-Season Matches : അതേസമയം ടീം മുൻ നിശ്ചിയച്ച തീയതി വരെ ദുബായിയിൽ തുടരുകയും ട്രെയിനിങ് നടത്തുമെന്നും ബ്ലാസ്റ്റേഴ്സ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 10:41 PM IST
  • യുഎഇയിൽ ക്രമീകരിച്ചിരുന്ന മൂന്ന് പ്രീ-സീസൺ മത്സരങ്ങൾ റദ്ദാക്കി.
  • ഫിഫ വിലക്ക് നേരിടുന്ന ഫെഡറേഷന്റെ കീഴിലുള്ള ലീഗിലെ ക്ലബുമായി സന്നാഹമത്സരത്തിന് ഇറങ്ങാൻ മറ്റ് ടീമുകൾക്ക് സാധിക്കാത്തതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നേരിടേണ്ടി വന്നത്.
  • ഇന്ന് ഓഗസ്റ്റ് 17നാണ് ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ മത്സരത്തിനായി ദുബായിൽ എത്തിയത്.
  • മൂന്ന് യുഎഇ ക്ലബുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.
FIFA Ban : ഫിഫ വിലക്കിൽ ബ്ലാസ്റ്റേഴ്സിന് യുഎഇയിൽ തിരിച്ചടി; പ്രീ-സീസൺ മത്സരങ്ങൾ എല്ലാം റദ്ദാക്കി

ദുബായ്: അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്കിൽ വലഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. യുഎഇയിൽ പ്രീ-സീസൺ മത്സരത്തിനായി പോയ ടീമിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. യുഎഇയിൽ ക്രമീകരിച്ചിരുന്ന മൂന്ന് പ്രീ-സീസൺ മത്സരങ്ങൾ റദ്ദാക്കി. ഫിഫ വിലക്ക് നേരിടുന്ന ഫെഡറേഷന്റെ കീഴിലുള്ള ലീഗിലെ ക്ലബുമായി സന്നാഹമത്സരത്തിന് ഇറങ്ങാൻ മറ്റ് ടീമുകൾക്ക് സാധിക്കാത്തതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നേരിടേണ്ടി വന്നത്. 

ഇന്ന് ഓഗസ്റ്റ് 17നാണ് ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ മത്സരത്തിനായി ദുബായിൽ എത്തിയത്. മൂന്ന് യുഎഇ ക്ലബുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. ഓഗസ്റ്റ് 20ന് ദുബായിൽ വെച്ച് എൽ-നാസർ എസ് സിയുമായിട്ടും ഓഗസ്റ്റ് 25 ഡിബ്ബ എഫ്സിമായിട്ടും ഓസ്റ്റ് 28ന് ഹത്താ ക്ലബുമായിട്ടുമായിരുന്നു മത്സരങ്ങൾ നിശ്ചിയിച്ചിരുന്നത്. അതേസമയം ടീം മുൻ നിശ്ചിയച്ച തീയതി വരെ ദുബായിയിൽ തുടരുകയും ട്രെയിനിങ് നടത്തുമെന്നും ബ്ലാസ്റ്റേഴ്സ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 

ALSO READ : FIFA Ban : ഫിഫ വിലക്ക്; അണ്ടർ-17 ലോകകപ്പ് മത്രമല്ല; ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഐഎസ്എൽ ടീമുകളുടെ സൈനിങ് അനിശ്ചിതത്വത്തിൽ; ഗോകുലത്തിനും തിരിച്ചടി

അതേസമയം ഫിഫയുടെ വിലക്ക് ഏത് വിധേനയും മറികടക്കാൻ ശ്രമിക്കുകയാണ്. ഇതിനായി സർക്കാർതലത്തിൽ ഇടപെടൽ വേണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ഇതെ തുടർന്ന് ഫിഫയമായി ചർച്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് കേന്ദ്രം കോടതിയിൽ അറിയിക്കുകയും ചെയ്തു, ഏത് വിധേനയും ഓക്ടോബറിൽ നിശ്ചിയിച്ചിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഷയത്തിൽ സർക്കാർ ഇടൽ. ഫിഫ വിലക്കിനെ തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തെ വിദേശ താരത്തിന്റെ സൈനിങ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നടത്തിപ്പ് മൂന്നാം കക്ഷിക്ക് നൽകിയെന്ന കുറ്റത്തെ തുടർന്നാണ് ഫിഫ എഐഎഫ്എഫിന് വിലക്കേർപ്പെടുത്തുന്നത്. അണ്ടർ 17 വനിതാ ലോകകപ്പിന് പുറമെ എ എഫ് സി കപ്പിനായി ഇന്ത്യൻ ലീഗ് ക്ലബുകൾക്ക് പങ്കെടുക്കുന്നതിൽ തുടങ്ങി ഇന്ത്യയുടെ വിയറ്റ്നാമിനെതിരെയുള്ള മത്സരം വരെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഐഎസ്എൽ ഐ-ലീഗ് ടീമുകളുടെ വിദേശ സൈനിങ്ങിനെ ഈ വിലക്ക്  ബാധിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News