I-League 2021-22 : ഗോകുലം കേരള ഐ ലീഗ് ചാമ്പ്യന്മാർ; കഴിഞ്ഞ 15 വർഷത്തിനിടെ കിരീടം നിലനിർത്തുന്ന ആദ്യ ടീം

Gokulam Kerala FC സീസണിലെ 18-ാം മത്സരത്തിൽ മൊഹമ്മദിൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഗോകുലം തങ്ങളുടെ കീരിടം നിലനിർത്തിയത്. 

Written by - Zee Malayalam News Desk | Last Updated : May 14, 2022, 09:44 PM IST
  • ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനറ്റിൽ മധ്യനിര താരം റിഷാദ് പിപിയിലൂടെ ഗോകുലം ലീഡ് ഉയർത്തി.
  • എന്നാൽ പത്ത് മിനിറ്റുകൾക്ക് ശേഷം 56-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ മാർക്കസ് ജോസഫിലൂടെ കൊൽക്കത്ത ടീം സമനില സ്വന്തമാക്കുകയും ചെയ്തു.
  • പക്ഷെ ആ സമനിലയ്ക്ക് അഞ്ച് മിനിറ്റിന്റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു.
  • 61-ാം മിനിറ്റിൽ എമിൽ ബെന്നിയാണ് കേരള ടീമിനായി വിജയ ഗോൾ കണ്ടെത്തിയത്.
I-League 2021-22 : ഗോകുലം കേരള ഐ ലീഗ് ചാമ്പ്യന്മാർ; കഴിഞ്ഞ 15 വർഷത്തിനിടെ കിരീടം നിലനിർത്തുന്ന ആദ്യ ടീം

കൊൽക്കത്ത : ഐ-ലീഗിൽ ചരിത്രം ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. മുഹമ്മെദൻ സ്പോർട്ടിങ്ങിനെ തകർത്ത് ഐ ലീഗ് 2021-22 സീസണിൽ മുത്തമിടുകയായിരുന്നു കേരളത്തിൽ നിന്നുള്ള ടീം. കഴിഞ്ഞ 15 വർഷത്തിനിടെ ഐ-ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന് പ്രത്യേകതയും ഗോകുലം സ്വന്തമാക്കി. സീസണിലെ 18-ാം മത്സരത്തിൽ മൊഹമ്മദിൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഗോകുലം തങ്ങളുടെ കീരിടം നിലനിർത്തിയത്. 

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനറ്റിൽ മധ്യനിര താരം റിഷാദ് പിപിയിലൂടെ ഗോകുലം ലീഡ് ഉയർത്തി. എന്നാൽ പത്ത് മിനിറ്റുകൾക്ക് ശേഷം 56-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ മാർക്കസ് ജോസഫിലൂടെ കൊൽക്കത്ത ടീം സമനില സ്വന്തമാക്കുകയും ചെയ്തു. പക്ഷെ ആ സമനിലയ്ക്ക് അഞ്ച് മിനിറ്റിന്റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. 61-ാം മിനിറ്റിൽ എമിൽ ബെന്നിയാണ് കേരള ടീമിനായി വിജയ ഗോൾ കണ്ടെത്തിയത്. 

ALSO READ : കേരളത്തെ ഇന്ത്യയുടെ ഫുട്‌ബോൾ ഹബ്ബാക്കും: മന്ത്രി വി. അബ്ദു റഹിമാൻ

ലീഗ് ഐ-ലീഗായി മാറിയതിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമാണ് ഗോകുലം കേരള. നേരത്തെ നാഷ്ണൽ ഫുട്ബോൾ ലീഗായിരുന്ന സമയത്ത് 2002-03, 2003-04 സീസണിൽ ഈസ്റ്റ് ബംഗാളായിരുന്നു ഇത്തരത്തിൽ കിരീടം നിലനിത്തിട്ടുള്ളത്. 

സീസണിൽ ഇതുവരെ കേരള ടീം ഒരു തോൽവി മാത്രമാണ് നേരിട്ടിട്ടുള്ളത്. 18 മത്സരങ്ങളിൽ നിന്ന് 13 ജയവും നാല് സമനിലയുമായി 43 പോയിന്റാണ് ഗോകുലത്തിന്റെ ഈ സീസണിലെ സമ്പാദ്യം. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News