IPL 2022 : ജഡേജയുടെ ഫോം; തനിക്ക് ആശങ്കയില്ലെന്ന് സിഎസ്കെ കോച്ച് സ്റ്റീഫെൻ ഫ്ലെമിങ്

CSK Ravindra Jadeja form പത്ത് മത്സരങ്ങളിൽ നിന്ന് ജഡേജ ഈ സീസണിൽ സ്വന്തമാക്കിയിരിക്കുന്നത് 116 റൺസും അഞ്ച് വിക്കറ്റുകളും മാത്രമാണ്.

Written by - Zee Malayalam News Desk | Last Updated : May 5, 2022, 09:30 PM IST
  • പത്ത് മത്സരങ്ങളിൽ നിന്ന് ജഡേജ ഈ സീസണിൽ സ്വന്തമാക്കിയിരിക്കുന്നത് 116 റൺസും അഞ്ച് വിക്കറ്റുകളും മാത്രമാണ്.
  • മൂന്ന് റണസ് മാത്രമെടുത്താണ് കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ മത്സരത്തിൽ ഇന്ത്യൻ റൗണ്ടർ പുറത്തായത്.
IPL 2022 : ജഡേജയുടെ ഫോം; തനിക്ക് ആശങ്കയില്ലെന്ന് സിഎസ്കെ കോച്ച് സ്റ്റീഫെൻ ഫ്ലെമിങ്

പൂണെ : ഐപിഎൽ 2022 മോശം പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻ നായകൻ രവീന്ദ്ര ജഡേജയുടെ ഫോമിൽ തനിക്ക് ആശങ്കയില്ലെന്ന് സിഎസ്കെ കോച്ച് സ്റ്റീഫെൻ ഫ്ലെമിങ്. പത്ത് മത്സരങ്ങളിൽ നിന്ന് ജഡേജ ഈ സീസണിൽ സ്വന്തമാക്കിയിരിക്കുന്നത് 116 റൺസും അഞ്ച് വിക്കറ്റുകളും മാത്രമാണ്. മൂന്ന് റണസ് മാത്രമെടുത്താണ് കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ മത്സരത്തിൽ ഇന്ത്യൻ റൗണ്ടർ പുറത്തായത്. 

"ഞാൻ അതിൽ ആശങ്കപ്പെടുന്നില്ല. പ്രയാസമേറിയ ഒരു മത്സരമാണ് ടി20, അതിൽ അഞ്ചാമതോ ആറാമതായി ഇറങ്ങിയ കൃത്യമായ താളം ലഭിക്കാൻ അവസരം ലഭിക്കില്ല" സിഎസ്കെ ആർസിബി മത്സരത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിൽ ഫ്ലെമിങ് പറഞ്ഞു. എന്നാൽ താരത്തിന്റെ പ്രകടനത്തിൽ കുറച്ചു ശ്രദ്ധകേന്ദ്രീകരിക്കുകയും അതിന് വേണ്ടി പ്രത്യേക പ്രവർത്തിക്കുമെന്ന് ഫ്ലെമിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

ALSO READ : IPL 2022 : ഐപിഎൽ പ്ലേ ഓഫ്, ഫൈനൽ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു; ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച്

ഫോമിനൊപ്പം ക്യാപ്റ്റൻസിയും മോശമായതോടെ ജഡേജയ്ക്ക് കഴിഞ്ഞ ആഴ്ചയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനം തിരികെ എം.എസ് ധോണിക്ക് നൽകേണ്ടി വന്നിരുന്നു. ഇന്നലെ ആർസിബിക്കെതിരെയുള്ള മത്സരവും കൂടി തോറ്റപ്പോൾ സിഎസ്കെയുടെ പ്ലേ ഓഫ് പ്രതീക്ഷ ഏകദേശം അവസാനിച്ച മട്ടിലാണ്. 

ഒന്ന് രണ്ടോ മേഖലയിൽ മാത്രമല്ല ചെന്നൈയെ വലയ്ക്കുന്നത്. ടീമിന്റെ എല്ലാ മേഖലയിലും താരങ്ങളുടെ താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇത് കോച്ച് ഫ്ലെമിങ് തന്നെ സമ്മതിക്കുകയും ചെയ്തു. അതോടൊപ്പം ദീപക് ചഹറിനെ പോലെയുള്ള പ്രധാന താരങ്ങൾ പരിക്കേറ്റ് സീസണിന് പുറത്ത് പോകേണ്ടി വന്നതും ടീമിന് വെല്ലുവിളിയായി മാറുകയായിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News