SA vs AUS Second Semi Final: മില്ലര്‍ക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കയെ 212 ല്‍ തളച്ച് ഓസ്ട്രേലിയ

SA vs AUS Second Semi Final: ദക്ഷിണാഫ്രിക്കയുടെ തുടക്കം വളരെ പരുങ്ങലിലായിരുന്നു. ഇന്നിംഗ്സിന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം പുറത്തായത്. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 06:49 PM IST
  • തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ മധ്യനിര താരം ഡേവിഡ് മില്ലറാണ് തന്‍റെ സെഞ്ചറി പ്രകടനത്തോടെ കരകയറ്റിയത്.
SA vs AUS Second Semi Final: മില്ലര്‍ക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കയെ 212 ല്‍ തളച്ച് ഓസ്ട്രേലിയ

SA vs AUS Second Semi Final: ലോകകപ്പ് രണ്ടാം  സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ 213 റൺസ് വിജയ ലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക.  ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 212 റൺസെടുത്ത്  പുറത്തായി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

Also Read:  SA vs AUS Second Semi Final: ലോകകപ്പ് ഫൈനലില്‍ ആരായിരിയ്ക്കും ഇന്ത്യയോട് ഏറ്റുമുട്ടുക? രണ്ട് തുല്യ പോരാളികളുടെ പോരാട്ടം ഇന്ന്  
 
ദക്ഷിണാഫ്രിക്കയുടെ തുടക്കം വളരെ പരുങ്ങലിലായിരുന്നു. ഇന്നിംഗ്സിന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചു. ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം പുറത്തായത്. പിന്നീട് ബാറ്റിംഗ്  നിര ഒന്നിന് പിറകെ ഒന്നായി പവിലിയനിലേയ്ക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. 

Also Read:  Lucky Zodiac in November: 5 ദിവസത്തിനുള്ളില്‍ ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും!! പണത്തിന്‍റെ പെരുമഴ 

ക്വിന്റൻ ഡികോക്ക് (3), എയ്ഡൻ മാർക്രം (20 പന്തിൽ 10), റാസി വാൻ ഡർ ദസൻ (31 പന്തിൽ 6) എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. തുടക്കത്തില്‍ 100 റണ്‍സ് തികയ്ക്കുമോ എന്ന അവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്ക.  മത്സരത്തിലെ ആദ്യ പത്ത് ഓവറുകളിൽ  വെറും 18 റൺസ് മാത്രമാണു ദക്ഷിണാഫ്രിക്ക നേടിയത്..!!  

തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ മധ്യനിര താരം ഡേവിഡ് മില്ലറാണ് തന്‍റെ സെഞ്ചറി പ്രകടനത്തോടെ കരകയറ്റിയത്.  48–ാം ഓവറിൽ സ്റ്റാർക്കിനെ സിക്സർ പറത്തിയാണ് മില്ലർ സെഞ്ചറി തികച്ചത്. 115 പന്തുകളിൽനിന്നാണ് താരം സെഞ്ചറി നേടിയത്.  8 ഫോറുകളും 5 സിക്സുകളുമാണ് സെമി ഫൈനൽ പോരാട്ടത്തില്‍ മില്ലർ ബൗണ്ടറി കടത്തിയത്. 

മികച്ച ഫോമില്‍ നിലകൊള്ളുന്ന ഓസ്ട്രേലിയ  സംബന്ധിച്ചിടത്തോളം 213 എന്ന ലക്ഷ്യം കൈവരിയ്ക്കുക അനായാസം എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ക്രിക്കറ്റ് അല്ലേ എന്തും സംഭവിക്കാം....   
 
ഓസ്‌ട്രേലിയ ഇതുവരെ  5 തവണ ലോകകപ്പ് ചാമ്പ്യൻമാരായിട്ടുണ്ട്. ഈ ടൂർണമെന്‍റിലും തുടർച്ചയായി 7 മത്സരങ്ങൾ ജയിച്ച് ടീം തങ്ങളുടെ കുതിപ്പും കരുത്തും നിലനിർത്തിയിട്ടുണ്ട്. 

മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യ ഇതിനോടകം ഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു.  ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടത് ആരെയാണ്? അറിയാം വെറും മണിക്കൂറുകള്‍ മാത്രം....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News